പുല്‍വാമ ഭീകരാക്രമണത്തില്‍ അനുശോചിച്ച് ഖത്തര്‍

By Web TeamFirst Published Feb 16, 2019, 4:01 PM IST
Highlights

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങള്‍ക്കും ഇന്ത്യന്‍ സര്‍ക്കാറിനും ജനങ്ങള്‍ക്കും അനുശോചനം അറിയിക്കുന്നതായും പ്രസ്താവനയില്‍ പറയുന്നു. ഖത്തര്‍ ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ഥാനിയും രാഷ്ട്രപതിക്കും പ്രധാന മന്ത്രിക്കും അനുശോചന സന്ദേശം അയച്ചു. 

ദോഹ: കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ ഖത്തര്‍ അനുശോചിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി അനുശോചന സന്ദേശം അയച്ചു. കാരണങ്ങളോ ലക്ഷ്യങ്ങളോ എന്തുതന്നെയായാലും ഭീകരവാദവും തീവ്രവാദവും അംഗീകരിക്കാനാവില്ലെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങള്‍ക്കും ഇന്ത്യന്‍ സര്‍ക്കാറിനും ജനങ്ങള്‍ക്കും അനുശോചനം അറിയിക്കുന്നതായും പ്രസ്താവനയില്‍ പറയുന്നു. ഖത്തര്‍ ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ഥാനിയും രാഷ്ട്രപതിക്കും പ്രധാന മന്ത്രിക്കും അനുശോചന സന്ദേശം അയച്ചു. ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ഥാനി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അനുശോചന സന്ദേശമയച്ചു.

click me!