
മസ്‍കത്ത്: ഒമാനിലെ മസ്‍കത്ത് (Muscat, Oman) ഗവര്‍ണറേറ്റിൽ കാരവന് (Caravan) തീപ്പിടിച്ചു. സീബ് വിലായത്തിലെ എയർപോർട്ട് ഹൈറ്റിസിൽ (Airport Heights) ആയിരുന്നു സംഭവമെന്ന് സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. മസ്‍കത്ത് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആന്റ് ആംബുലൻസ് ഡിപ്പാർട്ട്‌മെന്റിലെ അഗ്നിശമന സേനയുടെ അടിയന്തര ഇടപെടലിലൂടെ തീ നിയന്ത്രണ വിധേയമാക്കി. തീപ്പിടുത്തത്തില്‍ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും സിവിൽ ഡിഫൻസ് പുറത്തിറക്കിയ വാർത്തകുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ