ബോട്ടുകള്‍ കൂട്ടിയിടിച്ച് അപകടം; ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച് ഒമാന്‍ സിവില്‍ ഡിഫന്‍സ്

By Web TeamFirst Published Jun 10, 2021, 9:17 AM IST
Highlights

പരിക്കേറ്റയാള്‍ക്ക് അടിയന്തര വൈദ്യ സഹായം നല്‍കിയതിന് ശേഷം തുടര്‍ചികിത്സക്കായി ആശുപത്രിയില്‍ എത്തിച്ചെന്നും പ്രസ്താവനയില്‍ പറയുന്നു.

മസ്കറ്റ്: ഒമാനിലെ മുസന്ദം ഗവര്‍ണറേറ്റില്‍ ഖസബ് വിലായത്തില്‍ രണ്ട് ബോട്ടുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി   സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗം ഓണ്‍ലൈന്‍ പ്രസ്താവനയിലൂടെ അറിയിച്ചു. പരിക്കേറ്റയാള്‍ക്ക് അടിയന്തര വൈദ്യ സഹായം നല്‍കിയതിന് ശേഷം തുടര്‍ചികിത്സക്കായി ആശുപത്രിയില്‍ എത്തിച്ചെന്നും പ്രസ്താവനയില്‍ പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!