
മസ്‍കത്ത്: ഒമാൻ ജനസംഖ്യയില്‍ വാക്‌സിന്‍ എടുക്കാന്‍ അര്‍ഹതപ്പെട്ടവരില്‍ 53 ശതമാനത്തോളം പേർക്ക് ഇതിനോടകം തന്നെ വാക്സിൻ നൽകിക്കഴിഞ്ഞതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,926,307 പേരാണ് ഇതിനോടകം വാക്‌സിന്‍ സ്വീകരിച്ചത്. 1,587,784 പേർക്ക് ആദ്യ ഡോസ് വാക്സിനെടുത്തു. 338,523 പേരാണ് രണ്ടാമത്തെ ഡോസും പൂർത്തീകരിച്ചതെന്ന് ഒമാൻ ന്യൂസ് ഏജൻസി പുറത്ത് വിട്ട വാർത്താകുറിപ്പിൽ പറയുന്നു. രാജ്യത്തെ എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങളിലും പൊതുജനങ്ങളിൽ നിന്നും നല്ല സഹകരണമാണ് ലഭിക്കുന്നതെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam