പ്രവാസികളുടെ താമസ സ്ഥലങ്ങളില്‍ റെയ്‍ഡ്; വന്‍ മദ്യശേഖരം പിടികൂടി

By Web TeamFirst Published Oct 4, 2022, 5:23 PM IST
Highlights

പിടിച്ചെടുത്ത സാധനങ്ങളുടെ ചിത്രങ്ങള്‍ കസ്റ്റംസ് അധികൃതര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടു. രണ്ടിടങ്ങളിലും കുറ്റക്കാര്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്.

മസ്‍കത്ത്: ഒമാനില്‍ പ്രവാസികളുടെ താമസ സ്ഥലങ്ങളില്‍ നിന്ന് വന്‍ മദ്യശേഖരം പിടികൂടി. ഒമാന്‍ കസ്റ്റംസിന് കീഴിലുള്ള ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് റിസ്‍ക് അസെസ്‍മെന്റ് ഡിപ്പാര്‍ട്ട്മെന്റാണ് സൗത്ത് അല്‍ ബാത്തിനയിലെ രണ്ട് സ്ഥലങ്ങളില്‍ കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. പിടിച്ചെടുത്ത സാധനങ്ങളുടെ ചിത്രങ്ങള്‍ കസ്റ്റംസ് അധികൃതര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടു. രണ്ടിടങ്ങളിലും കുറ്റക്കാര്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്.

ഒമാനില്‍ കസ്റ്റംസിന് കീഴിലുള്ള ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് റിസ്‍ക് അസെസ്‍മെന്റ് വകുപ്പ് കഴിഞ്ഞ ആഴ്ചകളിലും പ്രവാസികളുടെ താമസ സ്ഥലങ്ങളില്‍ പരിശോധന നടത്തിയിരുന്നു. സെപ്റ്റംബര്‍ അവസാനം മസ്കത്ത് ഗവര്‍ണറേറ്റിലെ സീബ് വിലായത്തില്‍ നടത്തിയ പരിശോധനയിലും വലിയ മദ്യശേഖരമാണ് ചില പ്രവാസികളുടെ താമസ സ്ഥലങ്ങളില്‍ നിന്ന് പിടിച്ചെടുത്തത്. സീബില്‍ തന്നെ നേരത്തെയും മറ്റ് സ്ഥലങ്ങളില്‍ സമാനമായ പരിശോധന നടത്തിയിരുന്നു.
 

|| إدارة التحري وتقييم المخاطر تداهم موقعين للعمالة الوافدة بمحافظة جنوب الباطنة ، وتضبط كميات من المشروبات الكحولية . pic.twitter.com/j3HjSrZaoD

— جمارك عُمان (@omancustoms)


Read also:  മലയാളിയായ കാർ ടെക്നീഷ്യന് ബിഗ് ടിക്കറ്റിലൂടെ 44 കോടിയുടെ സമ്മാനം; ടിക്കറ്റെടുത്തത് 20 സുഹൃത്തുക്കള്‍ ചേര്‍ന്ന്

click me!