
സലാല: ബലി പെരുനാളിനുള്ള ഒരുക്കങ്ങൾ ഒമാനിൽ പൂർത്തിയായി. രാജ്യത്തെ പ്രധാന മസ്ജിദുകളിൽ എല്ലാം രാവിലെ ഏഴ് മണിക്ക് മുൻപേ തന്നെ പെരുന്നാൾ നമസ്‌കാരം ആരംഭിക്കും. ബലിപെരുന്നാളിനോടനുബന്ധിച്ച് 174 തടവുകാർക്ക് ഭരണാധികാരി സുൽത്താൻ ഖാബൂസ് മോചനവും പ്രഖാപിച്ചു .
ബലി പെരുനാളിനോടനുബന്ധിച്ച് ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സൈദ് രാജ്യത്തെ ജനതയ്ക്ക് ക്ഷേമവും ഐശ്വര്യവും നേരുന്ന സന്ദേശം നല്‍കി. ഒമാനിൽ ജയിൽ ശിക്ഷ അനുഭവിച്ചുവന്നിരുന്ന 74 സ്വദേശികൾക്കും, വിദേശികളായ 100 തടവുകാർക്കും ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സൈദ് ജയിൽ മോചനം നൽകിയിട്ടുണ്ട് .
സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്ക് അഞ്ചു ദിവസത്തെ പൊതു അവധിയാണ് ബലിപെരുന്നാളിന് പ്രഖ്യാപിച്ചിട്ടുള്ളത്. അവധി ദിവസങ്ങളിൽ റോഡ് മാർഗം യാത്രക്കൊരുങ്ങുന്നവർ കർശനമായും ഗതാഗത നിയമങ്ങൾ പാലിക്കണമെന്ന് റോയൽ ഒമാൻ പോലീസിന്റെ സുരക്ഷാ മുന്നറിയിപ്പില്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam