
മസ്‌കറ്റ്: ഒമാന്‍ ആരോഗ്യമന്ത്രി അഹമ്മദ് മുഹമ്മദ് അല്‍ സൈദി ഇന്ത്യന്‍ സ്ഥാനപതി മുനു മഹാവീറുമായി കൂടിക്കാഴ്ച നടത്തി. ഒമാന്‍ ആരോഗ്യമന്ത്രി തന്റെ ഓഫീസില്‍ ഇന്ത്യന്‍ സ്ഥാനപതിയെ സ്വീകരിച്ചതായി മന്ത്രാലയം പുറത്തിറക്കിയ ഓണ്‍ലൈന്‍ പ്രസ്താവനയില്‍ അറിയിച്ചു.
കൂടിക്കാഴ്ചയില്‍ രണ്ട് സൗഹൃദ് രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും ആരോഗ്യ രംഗത്തെ സഹകരണവും അവലോകനം ചെയ്തു. ലോകമെമ്പാടുമുള്ള കൊവിഡ് വ്യാപനത്തെക്കുറിച്ചും പകര്‍ച്ചവ്യാധിയെ നേരിടാന്‍ നടത്തിയ അന്താരാഷ്ട്ര ശ്രമങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു. കൊവിഡ് -19ന്റെ വ്യാപനം പ്രതിരോധിക്കുന്നതിന് ഒമാന്‍ നടപ്പിലാക്കിയിരിക്കുന്ന നടപടികളെ ഇന്ത്യന്‍ സ്ഥാനപതി അഭിനന്ദിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam