കൊവിഡ് ബാധിച്ച് മരിച്ച മലയാളി നഴ്സിന്‍റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് ഒമാന്‍ ആരോഗ്യമന്ത്രി

Published : Sep 24, 2020, 11:02 PM ISTUpdated : Sep 24, 2020, 11:04 PM IST
കൊവിഡ് ബാധിച്ച് മരിച്ച മലയാളി നഴ്സിന്‍റെ  വിയോഗത്തില്‍ അനുശോചനമറിയിച്ച് ഒമാന്‍ ആരോഗ്യമന്ത്രി

Synopsis

2,848 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് 19 ബാധിച്ചിട്ടുണ്ട്. ഇതില്‍ 42 ശതമാനവും സാമൂഹിക വ്യാപനം മൂലമാണെന്നും മന്ത്രി അല്‍ സൈദി വ്യക്തമാക്കി.

മസ്കറ്റ്: മലയാളി ആരോഗ്യ പ്രവര്‍ത്തകയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് ഒമാന്‍ ആരോഗ്യമന്ത്രി. ഈ വര്‍ഷം മാര്‍ച്ച് മാസം മുതല്‍  2,800 ലധികം ആരോഗ്യ  പ്രവര്‍ത്തകര്‍ക്ക് കൊവിഡ് 19 പിടിപെടുകയും രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ മരണപെട്ടതായും  ഒമാന്‍ ആരോഗ്യ മന്ത്രി ഡോക്ടര്‍ അഹമ്മദ് മൊഹമ്മദ് അല്‍ സൈദി പറഞ്ഞു. ഒമാന്‍ സുപ്രിം കമ്മറ്റിയുടെ  പതിനാറാമത്  വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു  ഒമാന്‍ ആരോഗ്യ മന്ത്രി.

2,848 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് 19 ബാധിച്ചിട്ടുണ്ട്. ഇതില്‍ 42 ശതമാനവും സാമൂഹിക വ്യാപനം മൂലമാണെന്നും മന്ത്രി അല്‍ സൈദി വ്യക്തമാക്കി. കഴിഞ്ഞയാഴ്ച കൊവിഡ് മൂലം മരണപ്പെട്ട മലയാളി നഴ്‌സ് ബ്ലസി സാമിന്റെ വിയോഗത്തില്‍ മന്ത്രി അഗാധമായ ദുഃഖം   രേഖപ്പെടുത്തുകയുണ്ടായി. ''കഴിഞ്ഞ ആഴ്ച ഞങ്ങളുടെ പെണ്‍മക്കളില്‍ ഒരാളെ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു. അവര്‍ മറ്റൊരു ഗവര്‍ണറേറ്റില്‍ ജോലി ചെയ്തു വരികയായിരുന്നു. ഞങ്ങളെ സഹായിക്കാന്‍ മസ്‌കറ്റില്‍ എത്തിയതായിരുന്നു ബ്ലെസി സാം. അവര്‍ക്ക് വെറും 37 വയസ്സായിരുന്നു"-  ഒമാന്‍ ആരോഗ്യ മന്ത്രി ഡോക്ടര്‍ അഹമ്മദ്  മുഹമ്മദ് അല്‍ സെയ്ദി വാര്‍ത്താ സമ്മേളനത്തില്‍ ബ്ലെസി സാമിനെ അനുസ്മരിച്ചുകൊണ്ട് പറഞ്ഞു. ഒമാന്‍ ഗതാഗത വാര്‍ത്ത വിതരണ മന്ത്രി സൈദ് ബിന്‍ ഹമൂദ് അല്‍ മാവാലി,സിവില്‍  എവിയേഷന്‍ അധ്യക്ഷന്‍  ഡോകട്ര്‍ മൊഹമ്മദ് അല്‍ സാബി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു .
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഖത്തറിലൊരുങ്ങുന്നത് നേപ്പാളിലെ കാലാവസ്ഥ, 'രുദ്ര കാളിയും ഖഗേന്ദ്ര പ്രസാദും' ഇനി അൽ ഖോർ പാർക്കിൽ
സൗദിയിലുമുണ്ടൊരു 'ഊട്ടി', വർഷം മുഴുവൻ സുഖകരമായ കാലാവസ്ഥയുള്ള അബഹ