കൊവിഡ് വാക്‌സിന്‍റെ ലഭ്യത ഉറപ്പാക്കുമെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം

By Web TeamFirst Published Jun 5, 2021, 9:06 AM IST
Highlights

പ്രതിരോധ കുത്തിവയ്പ്പ്  പ്രക്രിയ  നടത്തുന്നതിന് കരാറുള്ള ആരോഗ്യസ്ഥാപനങ്ങള്‍ മുഖേനെ കൊവിഡ് വാക്‌സിന്‍ എല്ലാ കമ്പനികള്‍ക്കും ലഭ്യമാക്കും.

മസ്‌കറ്റ്: ഒമാനില്‍ കൊവിഡ് 19 വാക്‌സിനുകള്‍ക്ക് അപേക്ഷിച്ച എല്ലാ കമ്പനികള്‍ക്കും ഡോസുകളുടെ ലഭ്യത ഉറപ്പാക്കുമെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്‌സിനുകള്‍ ലഭിക്കുന്നതിന് വേണ്ടി അറുപതില്‍ താഴെ അപേക്ഷകരുള്ള കമ്പനികള്‍ക്ക് ഡോസുകള്‍ ലഭിക്കില്ലെന്ന്  സാമൂഹിക മാധ്യമങ്ങളില്‍  പ്രചരിപ്പിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം ഓണ്‍ലൈന്‍ പ്രസ്താവനയിലൂടെ അറിയിച്ചു. പ്രതിരോധ കുത്തിവയ്പ്പ്  പ്രക്രിയ  നടത്തുന്നതിന് കരാറുള്ള ആരോഗ്യസ്ഥാപനങ്ങള്‍ മുഖേനെ കൊവിഡ് വാക്‌സിന്‍ എല്ലാ കമ്പനികള്‍ക്കും ലഭിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!