
മസ്‍കത്ത്: ഒമാനില്‍ പ്രവാസികളുടെ തൊഴില്‍ പെര്‍മിറ്റിന്റെ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി നല്‍കി. മാര്‍ച്ച് 31ന് തൊഴില്‍ പെര്‍മിറ്റ് കാലാവധി അവസാനിച്ച പ്രവാസികള്‍ക്കായിരിക്കും ഇതിന്റെ ഗുണം ലഭിക്കുക. കഴിഞ്ഞ ദിവസമാണ് തൊഴില്‍ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്.
രാജ്യത്തെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തില്‍ കൊവിഡ് പ്രതിസന്ധി സൃഷ്‍ടിച്ച ആഘാതം മറികടക്കുന്നതിനുള്ള സഹായമെന്ന നിലയിലാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്ന് ഒമാന്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു. പുതിയ അറിയിപ്പ് അനുസരിച്ച് മാര്‍ച്ച് 31ന് കാലാവധി അവസാനിക്കേണ്ടിയിരുന്ന തൊഴില്‍ പെര്‍മിറ്റുകള്‍ക്ക് ഇനി ജൂണ്‍ 30 വരെ കാലവധിയുണ്ടാകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam