
മസ്‍കത്ത്: ഒമാന്‍ ഭരണകൂടത്തിന്റെ ഔദ്യോഗിക രാജകീയ മുദ്ര, വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് നിയന്ത്രണം. രാജ്യത്തെ വാണിജ്യ - വ്യവസായ - നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. ഒമാനിലെ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലുമെല്ലാം ഇത് ബാധകമാണ്. വാണിജ്യ - വ്യവസായ - നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തില്‍ നിന്നുള്ള പ്രത്യേക അനുമതി വാങ്ങാതെ രാജകീയ മുദ്ര ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നത്.
Read also: പ്രവാസി മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു
സൗദി ദേശീയ പതാകയെ അവഹേളിച്ചാൽ അരലക്ഷത്തിലേറെ രൂപ പിഴയും തടവും ശിക്ഷ
റിയാദ്: സൗദി അറേബ്യയിൽ (Saudi Arabia) ദേശീയ പതാകയെയോ രാജകീയ പതാകയെയോ അവഹേളിക്കുന്നത് ശിക്ഷാർഹം. ഒരു വർഷം വരെ തടവും അരലക്ഷത്തിലേറെ രൂപ പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. സൗദി സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി ദേശീയ പതാക വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് അധികൃതരുടെ മുന്നറിയിപ്പ്.
ദേശീയപതാകയുടെയും രാജകീയ പതാകയുടെയും വിശേഷണം സമാനമാണ്. ദേശീയ പതാകയുടെ താഴ്ഭാഗത്ത് ദേശീയ ചിഹ്നമായ വാളും പനയും സ്വർണ നിറത്തിലുള്ള പട്ട് നൂലുകളാൽ എംബ്രോയ്ഡറി ചെയ്തതാണ് രാജകീയ പതാക. ഈ വ്യത്യാസം മാത്രമാണ് ഇരു പതാകകളും തമ്മിലുള്ളത്. രാജ്യത്തോടോ ഭരണകൂടത്തോടോ ഉള്ള വെറുപ്പോ അവഹേളനമോ മൂലം ദേശീയ പതാകയെ നിന്ദിക്കൽ, മറ്റേതെങ്കിലും രീതിയിൽ പതാകയെ അപമാനിക്കൽ, പതാക നിലത്തിടൽ, രാജ്യത്തിന്റെ മറ്റേതെങ്കിലും ചിഹ്നങ്ങളെ നിന്ദിക്കുകയോ അവമതിക്കുകയോ ചെയ്യൽ, ഇതെല്ലാം സൗദി പതാക നിയമ പ്രകാരം കുറ്റകരമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
Read also: സാമൂഹിക മാധ്യമങ്ങളില്‍ മോശം പെരുമാറ്റം; സ്വകാര്യ സ്‌കൂള്‍ അധ്യാപകനെ പിരിച്ചുവിട്ടു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ