സൗദിയിലെ ഏറ്റവും വലിയ മള്‍ട്ടി പ്ലക്‌സ് സിനിമാ തിയേറ്റര്‍ ദമ്മാമില്‍ പ്രവര്‍ത്തനം തുടങ്ങി

By Web TeamFirst Published Oct 21, 2020, 12:32 AM IST
Highlights

18 സ്‌ക്രീനുകളുള്ള മുവീ സിനിമാസില്‍ 2,368 സീറ്റുകളാണുള്ളത്. ജൂനിയര്‍, സ്റ്റാന്‍ഡേര്‍ഡ് എന്നിവക്ക് പുറമേ മുവി സ്യൂട്ടുകള്‍, സ്‌ക്രീന്‍ എക്സ്, ഒനിക്സ്, ഡോള്‍ബി സിനിമ എന്നിവയുള്‍പ്പെടെ ആധുനിക സാങ്കേതിക തികവിന്റെ വൈവിധ്യങ്ങള്‍ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

റിയാദ്: സൗദി അറേബ്യയിലെ ഏറ്റവും വലിയ മള്‍ട്ടി പ്ലക്‌സ് സിനിമാ തിയേറ്റര്‍ 18 സ്‌ക്രീനുകളുമായി 'മുവി സിനിമാസ്' ദമ്മാമിലെ ദഹ്‌റാനില്‍ പ്രവര്‍ത്തനം തുടങ്ങി. ദഹ്‌റാന്‍ മുനിസിപ്പാലിറ്റി മേധാവി എന്‍ജി. മുഹമ്മദ് ബിന്‍ ജാസിം അല്‍ജാസിമാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഏറ്റവും പുതിയ അമേരിക്കന്‍ ചിത്രമായ 'ആന്റിബെല്ലം' ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചു.

18 സ്‌ക്രീനുകളുള്ള മുവീ സിനിമാസില്‍ 2,368 സീറ്റുകളാണുള്ളത്. ജൂനിയര്‍, സ്റ്റാന്‍ഡേര്‍ഡ് എന്നിവക്ക് പുറമേ മുവി സ്യൂട്ടുകള്‍, സ്‌ക്രീന്‍ എക്സ്, ഒനിക്സ്, ഡോള്‍ബി സിനിമ എന്നിവയുള്‍പ്പെടെ ആധുനിക സാങ്കേതിക തികവിന്റെ വൈവിധ്യങ്ങള്‍ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. മൂവീ സിനിമാസിന്റെ 10-ാമത്തെ ശാഖയാണ് പുതുതായി ദഹ്‌റാനില്‍ ആരംഭിച്ചിരിക്കുന്നത്. റിയാദ്, ജിദ്ദ, ജൂബൈല്‍, അല്‍അഹ്‌സ, അല്‍ഖോബാര്‍ എന്നിവിടങ്ങളിലാണ് മുമ്പ് തിയേറ്ററുകള്‍ തുറന്നത്.

click me!