ഒമാനില്‍ 154 പുതിയ കൊവിഡ് കേസുകള്‍ കൂടി

Published : Jan 28, 2021, 05:24 PM IST
ഒമാനില്‍ 154 പുതിയ കൊവിഡ് കേസുകള്‍ കൂടി

Synopsis

നിലവിലെ കണക്കുകള്‍ പ്രകാരം രോഗമുക്തി നിരക്ക് 95 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 12 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

മസ്‌കത്ത്: ഒമാനില്‍ 154 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന രണ്ടുപേര്‍ കൂടി മരണപ്പെടുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 86 പേര്‍ രോഗമുക്തരായി.

രാജ്യത്ത് ഇതുവരെ 1,33,728 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 1,26,572 പേരും രോഗമുക്തരായിട്ടുണ്ട്. 1527 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവിലെ കണക്കുകള്‍ പ്രകാരം രോഗമുക്തി നിരക്ക് 95 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 12 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരുള്‍പ്പെടെ 96 പേര്‍ ഇപ്പോള്‍ ആശുപത്രികളില്‍ കഴിയുന്നുണ്ട്. ഇവരില്‍ 23 പേരുടെ നില ഗുരുതരമാണ്. ഇവര്‍ക്ക് തീവ്രപരിചരണ വിഭാഗങ്ങളില്‍ ചികിത്സ നല്‍കുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുവൈറ്റിലെ വൈദ്യുതി-ജല ശുദ്ധീകരണ പ്ലാന്റിൽ ഇറാൻ ആക്രമണം, ഇന്ത്യക്കാരന് ദാരുണാന്ത്യം
ഖത്തറില്‍ സ്‌കൂളുകള്‍ വീണ്ടും സജീവമായി; സുരക്ഷാ ഉറപ്പുമായി മന്ത്രാലയങ്ങള്‍