ഒമാനില്‍ 1,665 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു

By Web TeamFirst Published Mar 21, 2021, 3:24 PM IST
Highlights

1,229 പേര്‍ കഴിഞ്ഞ 72 മണിക്കൂറിനിടെ രോഗമുക്തി നേടി. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ രോഗികളില്‍ 1,39,100 പേര്‍ രോഗമുക്തരായിട്ടുണ്ട്.

മസ്‌കത്ത്: ഒമാനില്‍ 1,665 പേര്‍ക്ക് കൂടി പുതിയതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൂന്ന് ദിവസത്തെ കണക്കുകളാണ് പുറത്തുവിട്ടത്.  ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുട എണ്ണം 1,50,800 ആയി. കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ രണ്ട് കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതുവരെ 1,622 പേര്‍ക്ക് ഒമാനില്‍ കൊവിഡ് കാരണം ജീവന്‍ നഷ്ടമായി.

1,229 പേര്‍ കഴിഞ്ഞ 72 മണിക്കൂറിനിടെ രോഗമുക്തി നേടി. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ രോഗികളില്‍ 1,39,100 പേര്‍ രോഗമുക്തരായിട്ടുണ്ട്. 92.2 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 52 പേരെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഉള്‍പ്പെടെ 331 പേരാണ് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 103 പേരുടെ നില ഗുരുതരമാണ്. ഇവര്‍ക്ക് തീവ്രപരിചരണ വിഭാഗങ്ങളില്‍ ചികിത്സ നല്‍കിവരികയാണ്.

click me!