ഒമാനില്‍ 178 പുതിയ കൊവിഡ് രോഗികള്‍, ഒരു മരണം

By Web TeamFirst Published Jan 14, 2021, 3:46 PM IST
Highlights

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 178 പേര്‍ക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. ഇതുവരെ 123,593 പേര്‍ രോഗമുക്തരായിട്ടുണ്ട്.

മസ്‌കറ്റ്: ഒമാനില്‍ 178 പേര്‍ക്ക് കൂടി പുതിയതായി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 131,264 ലെത്തിയെന്നും  പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ കൊവിഡ് ബാധിച്ച് ഒരു മരണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ഇതോടെ കൊവിഡ് ബാധിച്ച് ഒമാനില്‍ ആകെ മരണപ്പെട്ടവര്‍ 1,509 ആയെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 178 പേര്‍ക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. ഇതുവരെ 123,593 പേര്‍ രോഗമുക്തരായിട്ടുണ്ട്. രാജ്യത്തെ രോഗമുക്തി നിരക്ക് ഇപ്പോള്‍ 94.1  ശതമാനമാണെന്നും പ്രസ്താവനയില്‍ പറയുന്നു.

അതേസമയം കൊവിഡ് വാക്‌സിന്റെ രണ്ടാമത്തെ ബാച്ച് ശനിയാഴ്ച ഒമാനിലെത്തി. 11,700 ഡോസ് വാക്‌സിന്‍ ലഭിച്ചതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഡിസംബര്‍ 27നാണ് കൊവിഡ് വാക്‌സിനേഷന്‍ ക്യാമ്പയിനിന് ഒമാനില്‍ തുടക്കമായത്. മുന്‍ഗണനാ പട്ടികയിലുള്ള ഡയാലിസിസ് രോഗികള്‍, ഗുരുതര ശ്വാസകോശ പ്രശ്‌നങ്ങളുള്ളവര്‍, 65 വയസ്സിനും അതിന് മുകളിലും പ്രായമുള്ള പ്രമേഹ രോഗികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ഈ ബാച്ചിലും വാക്‌സിന്‍ നല്‍കുന്നത് തുടരുമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.  

click me!