ഒമാനില്‍ 184 പുതിയ കൊവിഡ് രോഗികള്‍; അഞ്ചുപേര്‍ കൂടി മരിച്ചു

By Web TeamFirst Published Dec 3, 2020, 2:58 PM IST
Highlights

253 പേര്‍ക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. ഇതുവരെ 115866 പേര്‍ രോഗമുക്തരായിട്ടുണ്ട്.

മസ്കറ്റ്: ഒമാനില്‍ അഞ്ചു പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ആകെ 1435 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. 184 പേര്‍ക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു.രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 124,329 ആയി.

253 പേര്‍ക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. ഇതുവരെ 115866 പേര്‍ രോഗമുക്തരായിട്ടുണ്ട്.രാജ്യത്തെ രോഗമുക്തി നിരക്ക് ഇപ്പോള്‍ 93.2 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 25 പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ 202 പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 106 പേര്‍ ഗുരുതരാവസ്ഥയിലാണ്.

click me!