ഒമാനില്‍ ഇന്ന് 17 കൊവിഡ് മരണം; 24 മണിക്കൂറിനിടെ 1077 പേര്‍ക്ക് കൂടി രോഗം

By Web TeamFirst Published Apr 21, 2021, 2:58 PM IST
Highlights

ഒമാനില്‍ ഇതുവരെ 1,83,770 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 1,63,750 പേര്‍ രോഗമുക്തരാവുകയും ചെയ്‍തു. 89.1 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്.

മസ്‍കത്ത്: ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1077 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗബാധിതരായിരുന്ന 17 പേര്‍ക്ക് കൂടി രാജ്യത്ത് ജീവന്‍ നഷ്ടമായി. അതേസമയം ചികിത്സയിലായിരുന്ന 1094 പേര്‍ രോഗമുക്തരാവുകയും ചെയ്‍തു.

ഒമാനില്‍ ഇതുവരെ 1,83,770 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 1,63,750 പേര്‍ രോഗമുക്തരാവുകയും ചെയ്‍തു. 89.1 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്. 1926 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 115 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. ഇവരുള്‍പ്പെടെ 812 പേര്‍ ഇപ്പോള്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരില്‍ 264 പേരുടെ നില ഗുരുതരമാണ്.

click me!