
മസ്കത്ത്: ഒമാനിൽ 21 പേർക്ക് കൂടി വ്യാഴാഴ്ച കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 231 ലെത്തിയെന്ന് അധികൃതര്‍ ഇന്ന് പുറത്തിറക്കിയ വാർത്തകുറിപ്പിൽ പറയുന്നു. ഇതിനോടകം 34 പേരാണ് ഒമാനില്‍ രോഗവിമുക്തരായത്.
അതേസമയം ഒമാനിൽ കോവിഡ് 19 അണുബാധാ നിരക്ക് പരിശോധിക്കുമ്പോള്‍ പുരുഷന്മാരാണ് കൂടുതല്‍ രോഗികളെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ള കൊവിഡ് ബാധിതരിൽ 53 ശതമാനം പുരുഷന്മാരും 47 ശതമാനം സ്ത്രീകളുമാണെന്നു ഒമാൻ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് മുഹമ്മദ് അൽ സൈദി വ്യക്തമാക്കി. ഒമാൻ സുപ്രിം കമ്മറ്റി, ആരോഗ്യ മന്ത്രാലയ ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam