ഒരു നമ്പർ അകലെ 4 മില്യൺ ഡോളർ ഗ്രാൻഡ് പ്രൈസ് നഷ്ടമായെങ്കിലും ഈസി6 കളിച്ച് മുംഗാര ഗണേഷ് നേടിയത് 25,000 ഡോളർ. ഈ വെള്ളിയാഴ്ച്ച 4 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസിന് നിങ്ങൾക്കും അവസരം.,

പലപ്പോഴും വിജയത്തിന്റെ തൊട്ടടുത്ത് വരെ നമ്മളെത്തും. ആന്ധ്രാപ്രദേശിൽ നിന്നുള്ള മുംഗാര ഗണേഷിനും ഇത്തരമൊരു കഥയാണ് പറയാനുള്ളത്. അദ്ദേഹം എമിറേറ്റ്സ് ഡ്രോയുടെ സ്ഥിരം ഉപയോക്താവാണ്. ഏറ്റവും പുതിയ ഡ്രോയിൽ അദ്ദേഹം 6 നമ്പറുകളിൽ 5 എണ്ണം മാച്ച് ചെയ്തു. ഈസി6 ഗെയിമിൽ അദ്ദേഹം സ്വന്തമാക്കിയത് 25,000 ഡോളർ

ഒമാനിൽ എച്ച്.ആർ ആയി ജോലി നോക്കുമ്പോഴാണ് അദ്ദേഹം എമിറേറ്റ്സ് ഡ്രോയെക്കുറിച്ച് അറിയുന്നത്. 2022 മുതൽ കളിച്ചു തുടങ്ങി. ഇഷ്ടപ്പെട്ട ഒരു നമ്പർ തെരഞ്ഞെടുക്കുക എന്നതാണ് അദ്ദേഹത്തിന്റെ രീതി. പല തവണ സമ്മാനത്തിന്റെ അടുത്തെത്തി. ഓരോ തവണയും സമ്മാനത്തിന് അരികിലെത്തുമ്പോൾ, മത്സരിക്കാനുള്ള ആവേശവും കൂടിവന്നതായി അദ്ദേഹം പറയുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച്ച പുറത്തു സാധനങ്ങൾ വാങ്ങാനുള്ള ഒരു യാത്രയിലാണ് അദ്ദേഹം മെസേജ് കണ്ടത് – 25,000 ഡോളർ സമ്മാനം നേടിയിരിക്കുന്നു. എല്ലാവരെയുംപോലെ അദ്ദേഹം വീണ്ടും നമ്പറുകൾ പരിശോധിച്ചു.

“ഞാൻ ആദ്യം വിശ്വസിച്ചില്ല. അവിശ്വസനീയമാണിത്!”

കുടുംബത്തോട് പറഞ്ഞപ്പോൾ അവരിലും അമ്പരപ്പും സന്തോഷവും നിറഞ്ഞു. കുട്ടികളുടെ ഭാവി ഉറപ്പാക്കാൻ കഠിനമായി പ്രയത്നിക്കുന്ന ഒരു അച്ഛൻ എന്ന നിലയിൽ ഇത് വലിയ കൈത്താങ്ങാണെന്ന് അദ്ദേഹം പറയുന്നു.

കുടുംബത്തിന്റെ ഭാവിക്കായി പണം ചെലവഴിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. കൂടാതെ പണത്തിന് അത്യാവശ്യമുള്ള ചിലരെയും സഹായിക്കണം. ഒപ്പം ഇതുകൂടെ ഗണേഷ് പറയുന്നു:

“ഉത്തരവാദിത്തത്തോടെ കളിക്കൂ, നിങ്ങൾക്ക് കഴിയുന്നതുപോലെ മാത്രം. സാമ്പത്തികഭാവിക്കായി ഡ്രോയെ സമീപിക്കരുത്.”

ഗണേഷ് 4 മില്യൺ ഡോളർ എന്ന ഈസി6 ഗ്രാൻഡ് പ്രൈസിന് ഒരക്കം മാത്രം അകലെയായിരുന്നു. ഈ മാന്ത്രിക സംഖ്യയും മാച്ച് ചെയ്തത് മലയാളിയായ മെൽവിൻ ഫ്രാൻസിസാണ്. ഈസി6 വഴി അദ്ദേഹം 4 മില്യൺ ഡോളർ ഗ്രാൻഡ് പ്രൈസ് നേടി. സാധാരണക്കാരുടെ പ്രതിനിധിയായി ഒരു അർഹിച്ച വിജയം.

ഈ വെള്ളിയാഴ്ച്ച ഈസി6 അടുത്ത ഡ്രോ നടത്തുകയാണ്. സമയം വൈകീട്ട് 5 മണി (യു.ടി.സി). 4 മില്യൺ ഡോളർ ആണ് സമ്മാനത്തുക. ലോകത്ത് എവിടെയായാലും പുതിയ ഒരു പ്രതീക്ഷ അത് നിങ്ങൾക്ക് നൽകും.

വേഗത്തിൽ ആവേശകരമായ ഗെയിമുകളാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ റാപിഡ് ഗെയിമുകൾ കളിക്കാം. ഏറ്റവും പുതിയ റാപിഡ് ഗെയിം വിജയി മലയാളിയായ സാജിദ് കെ.എം ആണ്. അദ്ദേഹം നേടിയത് 25,000 ഡോളർ. ഇതിലേക്ക് വെള്ളിയാഴ്ച്ച വരെ കാത്തിരിക്കേണ്ട കാര്യവുമില്ല.

റാപിഡ് ഗെയിമുകളുടെ ഫലം ഉടനടിയറിയാം. കഴിഞ്ഞ മൂന്നു മാസത്തിൽ 85 ശതമാനം കളിക്കാരും വിജയം രുചിച്ചു. മിനിറ്റുകൾകൊണ്ട് കളിക്കാവുന്ന ചെറിയ ഗെയിമുകളാണ് ഇവ.

എമിറേറ്റ്സ് ഡ്രോയിലൂടെ ഇതുവരെ 1.6 ദശലക്ഷം വിജയികളാണ് ആഘോഷിക്കപ്പെട്ടത്. ഇതിൽ 9 പേർ മില്യണയർമാരായി. സമ്മാനമായി നൽകിയത് 93 മില്യൺ ഡോളർ.

ജീവിതം തരുന്ന ഒരുപാട് അവസരങ്ങളിൽ ഒന്നാണ് തന്റെ വിജയമെന്നാണ് ഗണേഷ് വിശ്വസിക്കുന്നത്. നിങ്ങൾക്കും ഈ ഗെയിം ആസ്വദിക്കാം, നിങ്ങളുടെ ബജറ്റിനുള്ളിൽ നിന്നുകൊണ്ട്. ഈ വെള്ളിയാഴ്ച്ച, നിങ്ങളുടെ കഥയാകുമോ ലോകം കേൾക്കുന്നത്?