കൊവിഡ് വകഭേദവും പ്രവാസിയുടെ ആശങ്കയും; ഒമാന്‍ സോഷ്യൽ ഫോറം വെബിനാർ സംഘടിപ്പിച്ചു

By Web TeamFirst Published Jul 2, 2021, 11:19 PM IST
Highlights

ആതുര സേവന രംഗത്ത് രാപ്പകൽ വ്യത്യാസമില്ലാതെ സേവനമനുഷ്ടിക്കുന്ന എല്ലാ ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും പരിപാടിയിൽ അഭിവാദ്യമർപ്പിച്ചു.

മസ്‍കത്ത്: ഡോക്ടേർസ് ദിനത്തോടനുബന്ധിച്ച് ഒമാന്‍ സോഷ്യൽ ഫോറം, കൊവിഡ് വകഭേദവും പ്രവാസിയുടെ ആശങ്കയും എന്ന വിഷയത്തിൽ മസ്‍കത്തിലും സലാലയിലും വെബിനാർ സംഘടിപ്പിച്ചു. ആതുര സേവന രംഗത്ത് രാപ്പകൽ വ്യത്യാസമില്ലാതെ സേവനമനുഷ്ടിക്കുന്ന എല്ലാ ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും പരിപാടിയിൽ അഭിവാദ്യമർപ്പിച്ചു.

മസ്‍കത്തിൽ സംഘടിപ്പിച്ച വെബിനാറിൽ മസ്കറ്റ് സുൽത്താൻ ഖാബൂസ് യൂണിവേഴ്‍സിറ്റി ഹോസ്പിറ്റൽ സീനിയർ ഇ.എന്‍.ടി സർജനും കൊവിഡ് റാപ്പിഡ് ആക്ഷൻ ഫോഴ്‍സ് ടീം അംഗവുമായ ഡോ: ആരിഫ് അലിയും സലാലയിൽ സംഘടിപ്പിച്ച വെബിനാറിൽ അറിയപ്പെടുന്ന സാമൂഹിക, സംസ്‍കാരിക,  ജീവ കാരുണ്യ പ്രവർത്തകനും ഡെന്റൽ സർജനുമായ ഡോ. നിഷ്താറും കൊവിഡ് വകഭേദങ്ങളെ കുറിച്ചും, ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും ക്ലാസുകളെടുത്തു. പരിപാടിയിൽ പങ്കെടുത്ത നിരവധി പ്രവാസികൾ പലതരം ആശങ്കകൾ പങ്കുവച്ചു. ഇവയ്‍ക്ക് ഡോക്ടർമാർ മറുപടി നൽകി. സോഷ്യൽ ഫോറം അംഗങ്ങളായ ശംസീർ, ഹംസ, ഫിറോസ്, മുഹമ്മദ് അലി, അൽതാഫ് എന്നിവർ സംസാരിച്ചു.

click me!