Oman Sultan meets Prince Charles : ഒമാന്‍ ഭരണാധികാരി ചാള്‍സ് രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി

Published : Dec 17, 2021, 05:50 PM ISTUpdated : Dec 17, 2021, 06:06 PM IST
Oman Sultan meets Prince Charles : ഒമാന്‍ ഭരണാധികാരി ചാള്‍സ് രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി

Synopsis

ക്ലാരന്‍സ് പാലസില്‍ നടന്ന ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിന്റെ വശങ്ങള്‍ ചര്‍ച്ചയായി.

മസ്‌കറ്റ്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്(Sultan Haitham bin Tarik) ചാള്‍സ് രാജകുമാരനുമായി(Prince Charles) ചര്‍ച്ച നടത്തി. ഇംഗ്ലണ്ടില്‍(England) സ്വകാര്യ സന്ദര്‍ശനത്തിന് എത്തിയതാണ് സുല്‍ത്താന്‍. ക്ലാരന്‍സ് പാലസില്‍ നടന്ന ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിന്റെ വശങ്ങള്‍ ചര്‍ച്ചയായി. പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ഷിഹാബ് ബിന്‍ താരിഖ് അല്‍ സഈദ്, യുകെയിലെ ഒമാന്‍ അംബാസഡര്‍ ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല അല്‍ ഹിനായി, ഒമാനിലെ യുകെ അംബാസഡര്‍ ബില്‍ മുറെ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ഒമാന്‍ സുല്‍ത്താന്‍ കഴിഞ്ഞ ദിവസം വിന്‍ഡ്‌സര്‍ കാസിലില്‍ എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രഥമ വനിത അഹ്മദ് ബിന്‍ത് അബ്ദുല്ല ബിന്‍ ഹമദ് അല്‍ ബുസൈദിയ്യയും അദ്ദേഹത്തെ അനുഗമിച്ചിരുന്നു. 

മസ്‌കറ്റ്: പുതിയ കൊവിഡ് വകഭേദമായ ഒമിക്രോണ്‍(Omicron) റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ഒമാന്‍(Oman). പള്ളികള്‍, ഹാളുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ വിവാഹ(marriage), മരണാനന്തര ചടങ്ങുകള്‍(mourning events) നടത്തുന്നത് വിലക്കിയതായി കൊവിഡ് പ്രതിരോധം സംബന്ധിച്ച കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സുപ്രീം കമ്മറ്റി അറിയിച്ചു.  ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ നിയന്ത്രണം തുടരും. പൊതുസ്ഥലങ്ങളിലെ എല്ലാ ഒത്തുചേരലുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹാജർ രേഖപ്പെടുത്തുന്നതിൽ സംശയം, ചുരുളഴിഞ്ഞത് വൻ കൃത്രിമം, സിലിക്കൺ വിരലടയാളം ഉപയോഗിച്ച് തട്ടിപ്പ്, പ്രവാസികളടക്കം പിടിയിൽ
വീട്ടുജോലിക്കാർക്കുള്ള ശമ്പളം ഇനി ബാങ്ക് വഴി മാത്രം, ജനുവരി ഒന്ന് മുതൽ സൗദിയിൽ നിയമം പ്രാബല്യത്തിൽ