ഒമാനും റഷ്യയും ഉഭയകക്ഷി സഹകരണം കൂടുതൽ മെച്ചപ്പെടുത്തും, സന്ദർശനം പൂര്‍ത്തിയാക്കി സുല്‍ത്താൻ മടങ്ങി

Published : Apr 23, 2025, 05:27 PM IST
ഒമാനും റഷ്യയും ഉഭയകക്ഷി സഹകരണം കൂടുതൽ മെച്ചപ്പെടുത്തും, സന്ദർശനം പൂര്‍ത്തിയാക്കി സുല്‍ത്താൻ മടങ്ങി

Synopsis

ഒമാനും റഷ്യയും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകൾ നടത്തി. 

മസ്കറ്റ്: രണ്ടു ദിവസത്തെ സന്ദർശനം പൂർത്തിയാക്കി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് റഷ്യയിൽ നിന്നും മടങ്ങി. റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമര്‍ പുടിനുമായുള്ള ചർച്ചകളില്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചാണ് കൂടുതൽ ഊന്നൽ നൽകിയതെന്ന് ഒമാൻ സുൽത്താൻ ഹൈത്തം ബിൻ താരിഖ് അൽ സൈദ് പറഞ്ഞു. 

ഒമാൻ സന്ദർശിക്കുന്നതിനായി റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനെ സുൽത്താൻ ക്ഷണിച്ചു. റഷ്യയിൽ നടന്ന കൂടിക്കാഴ്ചയിൽ നൽകിയ ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യമര്യാദയ്ക്കും സുൽത്താൻ ഹൈതം ബിൻ താരിഖ് നന്ദി അറിയിക്കുകയും ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അടുത്ത കാലത്തായി ദൃഢമാക്കുന്നതിലാണ് റഷ്യൻ പ്രസിഡന്റുമായുള്ള തന്റെ ചർച്ചകൾക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും സുൽത്താൻ പറഞ്ഞു. 

Read Also - 3000 വർഷം പഴക്കം, ഇരുമ്പുയുഗത്തിലെ അവശേഷിപ്പ്; പുരാതന രീതികളിലേക്ക് വെളിച്ചം വീശുന്ന പുതിയ കണ്ടെത്തൽ യുഎഇയിൽ

ഇരു രാജ്യങ്ങളും നയതന്ത്ര ബന്ധത്തിന്‍റെ നാല്പതാം വർഷം ആഘോഷിക്കുന്ന വേളയിൽ ഇരു രാജ്യങ്ങളിലെ ജനതയുടെ സൗഹൃദ താൽപ്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് പരസ്പര പ്രയോജനകരമായ പങ്കാളിത്തത്തിലേക്ക് സഹകരണം ഉയർത്തുവാൻ പ്രവർത്തിക്കുമെന്നും  സുൽത്താൻ ഹൈതം ബിൻ താരിഖ് വ്യക്തമാക്കി. റഷ്യൻ ഫെഡറേഷനിലെ വ്യാപാര വ്യവസായികളുമായുള്ള  കൂടിക്കാഴ്ചയെ സുൽത്താൻ പ്രശംസിച്ചു. ഊർജ്ജം, കൃഷി, വ്യാപാരം എന്നീ മേഖലകളിലെ ബന്ധങ്ങൾ  മുന്നോട്ട് കൊണ്ടുപോകുന്നതിൽ അവരുടെ താല്പര്യങ്ങളെ പ്രശംസിച്ചു.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം
രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്