
മസ്കറ്റ്: ജിസിസി രാജ്യങ്ങളുടെ ചരിത്രത്തിലാദ്യമായി വ്യക്തിഗത നികുതി ഏര്‍പ്പെടുത്താനൊരുങ്ങി ഒമാന്‍. അടുത്ത വര്‍ഷത്തോടെ ഇത് നടപ്പിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ ശൂറ കൗണ്‍സില്‍ ഇതുസംബന്ധിച്ച കരട് നിയമം സ്റ്റേറ്റ് കൗണ്‍സിലിന് സമര്‍പ്പിച്ചു.
ഭരണകൂടത്തിന്‍റെ അന്തിമ അനുമതി ലഭിക്കുന്നതിന് പിന്നാലെ 2025ൽ ശമ്പളത്തിന് നികുതി ഏർപ്പെടുത്താനാണ് നീക്കം നടക്കുന്നത്. ഭാവിയിൽ മറ്റു ജിസിസി രാജ്യങ്ങളിലും ആദായ നികുതി ഏര്‍പ്പെടുത്തിയേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ നൽകുന്ന സൂചന. എങ്കിലും സമീപകാലത്ത് ഇത് ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റ് ജിസിസി രാജ്യങ്ങള്‍ ഒമാനെ മാതൃകയാക്കിയേക്കാം.
പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് ഗള്‍ഫ് നാടുകളെ വേര്‍തിരിച്ചു നിര്‍ത്തിയിരുന്ന ഒരു കാര്യം വരുമാനത്തിന് നികുതിയില്ലെന്നത് ആണ്. ലഭിക്കുന്ന ശമ്പളം മുഴുവന്ഡ നികുതി നല്‍കാതെ ഉപയോഗിക്കാം. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ 9 ശതമാനം കോര്‍പ്പറേറ്റ് നികുതി നടപ്പാക്കിയിരുന്നു. എന്നാല്‍ ആദായനികുതി ഏര്‍പ്പെടുത്തുന്ന കാര്യം യുഎഇ പരിഗണിക്കുന്നില്ലെന്നാണ് കഴിഞ്ഞ വർഷം ധനമന്ത്രി ഹാജി അൽ ഖൗരി പറഞ്ഞത്.
Read Also - ഈ കോളുകളെ സൂക്ഷിക്കുക! ഒരക്ഷരം പോലും മിണ്ടരുത്, സംസാരിച്ചാൽ തന്നെ പണി കിട്ടുമെന്ന് വിദഗ്ധർ
അതേസമയം ഭൂരിപക്ഷം പ്രവാസികളെയും ആദ്യ ഘട്ടത്തിൽ നികുതി ബാധിക്കില്ലെന്നാണ് സൂചന. അഞ്ച് മുതല്‍ 9 ശതമാനമായിരിക്കും ആദായ നികുതിയായി പിരിക്കുക. എന്നാൽ, നികുതിക്കുള്ള പ്രവാസികളുടെ വരുമാന പരിധി ഒരു ലക്ഷം ഡോളറും സ്വദേശികൾക്ക് 10 ലക്ഷം ഡോളറുമായിരിക്കുമെന്നാണ് വിവരം. 22 ലക്ഷം പ്രവാസികളാണ് ഒമാനിലുള്ളത്. ആകെ 52 ലക്ഷം മാണ് ഒമാൻ ജനസംഖ്യ. ഇതില്‍ 42.3 % പ്രവാസികളാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ