പ്രവാസികൾക്ക് വൻ തിരിച്ചടിയായി പുതിയ നീക്കം; 30 ജോലികൾ കൂടി പൗരന്മാർക്ക്, സ്വദേശിവത്ക്കരണം കടുപ്പിക്കുന്നു

Published : Jul 25, 2024, 01:21 PM IST
പ്രവാസികൾക്ക് വൻ തിരിച്ചടിയായി പുതിയ നീക്കം; 30 ജോലികൾ കൂടി പൗരന്മാർക്ക്, സ്വദേശിവത്ക്കരണം കടുപ്പിക്കുന്നു

Synopsis

പുതിയതായി മുപ്പത് തൊഴിലുകളില്‍ കൂടി സ്വദേശി പൗരന്മാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. 

മസ്കറ്റ്: സ്വദേശിവത്ക്കരണം കൂടുതൽ ശക്തമാക്കി ഒമാൻ.  സ്വദേശികളെ നിയമിക്കാനുള്ള നിർദേശം പാലിക്കാത്ത സ്വകാര്യ കമ്പനികൾക്ക് ഇനി മുതൽ സർക്കാരിന്റെ കരാറുകൾ ലഭിക്കില്ല. സർക്കാർ നിർദേശിച്ച കണക്കിലുള്ള ഒമാനി പൗരന്മാരെ നിയമിച്ചതായി ബോധ്യപ്പെടുത്തി സ്വകാര്യ കമ്പനികൾ ഇലക്ട്രോണിക് സർട്ടിഫിക്കറ്റ് നേടുകയും വേണം. സർക്കാർ നിർദേശം നടപ്പാക്കുന്ന കമ്പനികൾക്ക് ഇളവുകളും നൽകും.

ഒമാനി പൗരന്മാർക്കായി കൂടുതൽ തൊഴിൽ മേഖലകൾ മാറ്റിവെച്ചും, മറ്റു ജോലികളിൽ കൂടുതൽ ഒമാനി പൗരന്മാരെ എത്തിച്ചുമാണ് തൊഴിൽ മന്ത്രാലയത്തിന്റെ നടപടികൾ. ഇത് സംബന്ധിച്ച അറിയിപ്പ് മന്ത്രാലയം എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചു. സ്വദേശിവത്ക്കരണത്തിൽ സഹകരിക്കാത്ത സ്വകാര്യ കമ്പനികൾക്ക് കരാറുകൾ നൽകുന്നതിൽ നിന്ന് സർക്കാർ മേഖലയിലും അനുബന്ധ മേഖലയിലുമുള്ള കമ്പനികൾ വിട്ടുനിൽക്കും. സർക്കാർ നിർദേശിച്ച ഒമാൻ പരന്മാരെ നിയമിച്ചതായി സർക്കാരിനെ ബോധ്യപ്പെടുത്തി സ്വകാര്യ കമ്പനികൾ ഇനി  ഇലക്ട്രോണിക് സർട്ടിഫിക്കറ്റ്  എടുക്കണം. 30 തരം ജോലികൾ കൂടി ഒമാൻ പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തി.   

Read Also -  അജ്ഞാത മൃതദേഹമെന്ന് കരുതി സംസ്കരിച്ചത് സ്വന്തം മകനെ; പ്രതീക്ഷ കൈവിടാതെ 5 മാസം, ഒടുവിൽ ഉള്ളുലഞ്ഞ് സുരേഷ് മടങ്ങി

എല്ലാ സ്വകാര്യ കമ്പനികളും നിർദേശമനുസരിച്ച് ഒരു ഒമാനി പൗരനെയെങ്കിലും നിയമിച്ചിരിക്കണം.   സ്വദേശിവത്ക്കരണം പ്രോത്സാഹിപ്പിക്കാൻ  സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കും. നിർദേശം നടപ്പാക്കി  സ്വദേശികളെ നിയമിക്കുന്ന സ്വകാര്യ കമ്പനികൾക്ക് വർക്ക് പെർമിറ്റ് ഫീസിളവ് നൽകും.   നിയമിക്കാത്തവർക്ക് ഇരട്ടി ഫീസ് ഏർപ്പെടുത്തുന്നതും നിർദേശത്തിലുണ്ട്. സെപ്തംബർ മുതൽ തീരുമാനങ്ങൾ നടപ്പാക്കും എന്നാണ് അറിയിച്ചിട്ടുള്ളത്. വിശദമായ മാർഗരേഖ ഉടൻ പുറത്തിറക്കും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ
സാങ്കേതിക മേഖലയിൽ കുവൈത്തുമായി കൈകോർക്കാൻ ഇന്ത്യ; നിർമ്മിത ബുദ്ധിയിൽ ആഗോള ഹബ്ബായി മാറുമെന്ന് ഇന്ത്യൻ അംബാസഡർ