
മസ്കറ്റ്: ഒമാനില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സുപ്രിം കമ്മറ്റി. രാജ്യത്ത് നിയമലംഘകരുടെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കുമെന്നും ഒമാൻ സുപ്രിം കമ്മറ്റി അറിയിച്ചു. കഴിഞ്ഞ മൂന്നാഴ്ചയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് ഗണ്യമായ വര്‍ധനവാണ് രേഖപ്പെടുത്തി വരുന്നത്. ഇതിനകം ഒമാനില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം 48,997ലെത്തിയെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.
ജനങ്ങളുടെ ശ്രദ്ധയില്ലാത്ത പെരുമാറ്റമാണ് രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിപ്പിച്ചതെന്നു ഒമാന്‍ ആരോഗ്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോക്ടര്‍ മൊഹമ്മദ് ബിന്‍ സൈഫ് അല്‍ ഹൊസൈനി വ്യക്തമാക്കി. കഴിഞ്ഞ മൂന്നാഴ്ചക്കുള്ളില്‍ മാത്രം 104 പേരാണ് കൊവിഡ് മൂലം മരണപ്പെട്ടത്.
സ്വദേശികള്‍ക്കിടയിലാണ് രോഗികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചു വരുന്നതെന്നും അല്‍ ഹൊൈനി പറഞ്ഞു. ഒമാന്‍ സുപ്രിം കമ്മറ്റിയുടെ മുന്നറിയിപ്പുകള്‍ അവഗണിക്കുന്നതാണ് കൊവിഡ് കേസുകളുടെ വര്‍ധനവിന് കാരണമെന്നും അതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്ത് ഇന്ന് 1268 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് മരണപ്പെട്ട ആറുപേരുള്‍പ്പടെ ഒമാനില്‍ ഇതിനകം 224 പേരാണ് കൊവിഡ് മൂലം മരണപ്പെട്ടിട്ടുള്ളത്.
യുഎഇയില്‍ നേരിയ ആശ്വാസം; കൊവിഡ് മുക്തരുടെ എണ്ണം ഉയരുന്നു; ഇന്ന് 993 പേര്‍ക്ക് കൂടി രോഗം ഭേദമായി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam