
മസ്കറ്റ്: ഒരു ഇടവേളക്ക് ശേഷം കുതിച്ചുയര്‍ന്ന് വിനിമയ നിരക്ക്. ബുധനാഴ്ച ഒരു ഒമാനി റിയാലിന് 226.25 രൂപ എന്ന നിരക്കാണ് വിവിധ വിനിമയ സ്ഥാപനങ്ങള്‍ നല്‍കിയത്. പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയയ്ക്കാന്‍ ഈ അവസരം പ്രയോജനപ്പെടുത്താം.
കറൻസികളുടെ നിരക്കുകൾ കാണിക്കുന്ന അന്താരാഷ്ട്ര പോർട്ടലായ എക്സ് ഇ കറൻസി കൺവെർട്ടർ ഒരു റിയാലിന്റെ വിനിമയ നിരക്ക് 228 രൂപയിലധികമാണ് ബുധനാഴ്ച കാണിച്ചത്. വരും ദിവസങ്ങളില്‍ പ്രവാസികള്‍ക്ക് ശമ്പളം കൂടി ലഭിച്ച് തുടങ്ങും. വിനിമയ നിരക്ക് ഇത്തരത്തില്‍ ഉയര്‍ന്ന നിരക്കില്‍ നിലനില്‍ക്കുകയാണെങ്കില്‍ വലിയ നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍. ശമ്പളം ലഭിച്ച് തുടങ്ങുന്നതോടെ വരും ദിവസങ്ങളില്‍ പണം അയയക്കാന്‍ ആളുകളുടെ തിരക്കേറുമെന്നാണ് പണമിടപാട് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ പറയുന്നത്.
ജൂൺ 20ന് വിനിമയനിരക്ക് 225ൽ എത്തിയിരുന്നു. പിന്നീട് പല ദിവസങ്ങളിലുമായി വിനിമയ നിരക്ക് താഴ്ന്ന നിലയിലായിരുന്നു. മിക്ക ദിവസങ്ങളിലും 222നും 223നും ഇടയിലായിരുന്നു നിരക്ക്. എന്നാൽ ജൂലൈ 20ന് ശേഷം നേരിയ ഉയർച്ചയുണ്ടായി 224ൽ എത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ