
മസ്‌കറ്റ്: ഒമാനില്‍ സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിവിധ തസ്തികകള്‍ സ്വദേശിവത്കരിച്ചുകൊണ്ട് തൊഴില്‍ മന്ത്രി ഡോ. മഹദ് ബിന്‍ സഈദ് ബഊവിന്‍ ഉത്തരവിറക്കി. അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് രജിസ്‌ട്രേഷന്‍ ഡീന്‍ഷിപ്പ്, സ്റ്റുഡന്റ് അഫയേഴ്‌സ്, സ്റ്റുഡന്റ് സര്‍വീസസ് എന്നീ വിഭാഗങ്ങളിലെ അഡ്മിനിസ്‌ട്രേറ്റീവ്, ഫിനാന്‍ഷ്യല്‍ തസ്തികകളാണ് സ്വദേശിവത്കരിച്ചത്.
സ്റ്റുഡന്റ് കൗണ്‍സിലിങ്, സോഷ്യല്‍ കൗണ്‍സിലിങ്, കരിയര്‍ ഗൈഡന്‍സ് എന്നീ വിഭാഗങ്ങളിലെ എല്ലാ തസ്തികകളിലും സ്വദേശികളെ മാത്രമെ നിയമിക്കാവൂ എന്നാണ് നിര്‍ദ്ദേശമെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സ്വദേശികള്‍ക്ക് ഈ വര്‍ഷം 32,000 തൊഴിലവസരങ്ങളും തൊഴില്‍ പരിശീലനത്തിനുള്ള 10,000 അവസരങ്ങളും സൃഷ്ടിക്കുമെന്നാണ് മന്ത്രാലയം അറിയിച്ചിട്ടുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam