
മസ്‍കത്ത്: ഒമാനിലെ സീബ് സെന്‍ട്രല്‍ മാര്‍ക്കറ്റിലെ വ്യാപാര പ്രവർത്തനങ്ങൾ സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തുന്നു. ഇത് സംബന്ധിച്ച് മസ്‍കത്ത് നഗരസഭ പ്രസ്‍താവന പുറത്തിറക്കി. സ്വദേശിവത്കരണത്തിന്റെ ഭാഗമായാണ് നടപടി. പ്രവാസി ജീവനക്കാർക്കാരെ ഒഴിവാക്കി, സ്വദേശികൾക്ക് പരിശീലനം നൽകികൊണ്ട് ഇതിനായുള്ള നടപടികളില്‍ പുരോഗമിച്ചുവരികയാണ്. 2022 ജനുവരി 1 മുതലായിരിക്കും സീബ് സൂക്കിലെ വ്യാപാര പ്രവർത്തനങ്ങൾ പൂർണമായും സ്വദേശികളിൽ മാത്രം പരിമിതപ്പെടുത്തുന്ന നടപടി പ്രാബല്യത്തില്‍ വരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam