ഓണ്‍ലൈന്‍ ഡെലിവറി രംഗത്തും സ്വദേശിവത്കരണം നടപ്പാക്കാന്‍ പദ്ധതി

By Web TeamFirst Published Jun 26, 2020, 4:36 PM IST
Highlights

ഓണ്‍ലൈന്‍ ഡെലിവറി രംഗത്തെ സ്വദേശിവത്കരണം നടപ്പാക്കാന്‍ ഗതാഗത മന്ത്രാലയം മാന്‍പവര്‍ മന്ത്രാലവുമായി ചേര്‍ന്ന് കൂടിയാലോചനകള്‍ നടത്തിവരികയാണ്.

മസ്‍കത്ത്: ഒമാനില്‍ ഓണ്‍ലൈന്‍ ഡെലിവറി രംഗത്ത് സ്വദേശിവത്കരണ നടപ്പാക്കാന്‍ പദ്ധതി. കളിഞ്ഞ ദിവസം നടന്ന ഒമാന്‍ സുപ്രീം കമ്മിറ്റിയുടെ വാര്‍ത്താസമ്മേളനത്തില്‍ വെച്ച് ഗതാഗത മന്ത്രി ഡോ. അഹ്‍മദ് അല്‍ ഫുതൈസിയാണ് ഇക്കാര്യം അറിയിച്ചത്. ഈ രംഗത്ത് ജോലി ചെയ്യാന്‍ സ്വദേശികളെ മാത്രം അനുവദിക്കാനുള്ള പദ്ധതികളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഓണ്‍ലൈന്‍ ഡെലിവറി രംഗത്തെ സ്വദേശിവത്കരണം നടപ്പാക്കാന്‍ ഗതാഗത മന്ത്രാലയം മാന്‍പവര്‍ മന്ത്രാലവുമായി ചേര്‍ന്ന് കൂടിയാലോചനകള്‍ നടത്തിവരികയാണ്. ഇത് സംബന്ധിച്ച തീരുമാനമായാല്‍ റസ്റ്റോറന്റുകളിലും മറ്റും ഓണ്‍ലൈന്‍ ഓര്‍ഡര്‍ ഡെലിവറി സംവിധാനത്തില്‍ ജോലി ചെയ്യാന്‍ പ്രവാസികളെ അനുവദിക്കില്ലെന്നും ഡോ. അഹ്‍മദ് അല്‍ ഫുതൈസി പറഞ്ഞു.

click me!