
കുവൈത്ത് സിറ്റി: രണ്ട് കിലോ കഞ്ചാവും മറ്റ് ലഹരിമരുന്നുകളും മദ്യവും കൈവശം വെച്ച കുവൈത്ത് സ്വദേശിയെ ലഹരിമരുന്ന് നിയന്ത്രണ വിഭാഗം അധികൃതര്‍ അറസ്റ്റ് ചെയ്തു. ഇയാളുടെ കൈവശമുണ്ടായിരുന്ന ലഹരിമരുന്നുകളും മദ്യവും പിടിച്ചെടുത്തു. തുടര്‍ന്ന് യുവാവിനെ തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
കുവൈത്ത് സിറ്റി: കുവൈത്തില്‍ മൂന്ന് വര്‍ഷത്തിനിടെ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണത്തില്‍ വന്‍ കുറവ്. ഈ കാലയളവില്‍ 19 ശതമാനം കുറവാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 140,000 ഗാര്‍ഹിക തൊഴിലാളികള്‍ മൂന്ന് വര്‍ഷത്തിനിടെ കുവൈത്തില്‍ നിന്ന് സ്ഥിരമായി മടങ്ങിപ്പോയെന്ന് പ്രാദേശിക ദിനപ്പത്രത്തെ ഉദ്ധരിച്ച് 'അറബ് ടൈംസ് ഓണ്‍ലൈന്‍' റിപ്പോര്‍ട്ട് ചെയ്തു.
2019ല്‍ 731,370 ഗാര്‍ഹിക തൊഴിലാളികളാണ് കുവൈത്തിലുണ്ടായിരുന്നത്. 2021 അവസാനമായപ്പോഴേക്കും ഇത് 591,360 ആയി കുറഞ്ഞു. കൊവിഡ് മഹാമാരിയുടെ തുടക്കം മുതല്‍ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണത്തില്‍ കുറവ് ഉണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. കൊവിഡ് കാലത്ത് നിരവധി പേര്‍ സ്വദേശങ്ങളിലേക്ക് തിരിച്ചുപോയതാണ് ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണത്തില്‍ കുത്തനെയുള്ള കുറവിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam