ഒമാനില്‍ മിന്നലേറ്റ് വിദ്യാര്‍ത്ഥി മരിച്ചു; ഒരാള്‍ക്ക് പരിക്ക്

Published : Apr 28, 2022, 10:18 AM IST
ഒമാനില്‍ മിന്നലേറ്റ് വിദ്യാര്‍ത്ഥി മരിച്ചു; ഒരാള്‍ക്ക് പരിക്ക്

Synopsis

നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലെ സൊഹാര്‍ വിലായത്തില്‍ സൊഹാര്‍ സെക്കണ്ടറി സ്‍കൂളിന്റെ പരിസരത്തുവെച്ചാണ് ഇരുവര്‍ക്കും മിന്നലേറ്റത്. 

മസ്‍കത്ത്: ഒമാനില്‍ മിന്നലേറ്റ് വിദ്യാര്‍ത്ഥി മരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലായിരുന്നു സംഭവം. ഇരുവരും സ്വദേശികളാണ്. പരിക്കേറ്റ വിദ്യാര്‍ത്ഥിയുടെ നില ഗുരുതരമല്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടമുണ്ടായത്. നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലെ സൊഹാര്‍ വിലായത്തില്‍ സൊഹാര്‍ സെക്കണ്ടറി സ്‍കൂളിന്റെ പരിസരത്തുവെച്ചാണ് ഇരുവര്‍ക്കും മിന്നലേറ്റത്. ഒരാള്‍ തല്‍ക്ഷണം മരിക്കുകയും ഒപ്പമുണ്ടായിരുന്നയാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‍തു. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ഉടന്‍ തന്നെ സൊഹാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് കുട്ടിയുടെ പിതാവ് ഒരു പ്രാദേശിക മാധ്യമത്തോട് പറ‍ഞ്ഞു. കുട്ടി ആരോഗ്യവാനാണെന്നും അടുത്ത ദിവസം തന്നെ ആശുപത്രി വിടാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിവരം ലഭിച്ചതോടെ പരിശോധന, നിരോധിത മാർഗങ്ങൾ ഉയോഗിച്ച് വേട്ടയാടിയത് 17 കടൽകാക്കകളെ, പ്രതികൾ പിടിയിൽ
റമദാൻ 2026, തീയതി പ്രവചിച്ച് യുഎഇ അധികൃതർ