സൗദി അറേബ്യയില്‍ വെള്ളക്കെട്ടില്‍ ഒരാള്‍ മുങ്ങി മരിച്ചു

Published : Dec 16, 2022, 08:51 PM ISTUpdated : Dec 16, 2022, 11:10 PM IST
സൗദി അറേബ്യയില്‍ വെള്ളക്കെട്ടില്‍ ഒരാള്‍ മുങ്ങി മരിച്ചു

Synopsis

തെക്കന്‍ സൗദി അറേബ്യയിലെ അസീര്‍ മേഖലയിലെ മജരിദ ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് സംഘമാണ്, ഒരാളുടെ മൃതദേഹം നിറഞ്ഞൊഴുകിയ വാദിയില്‍ നിന്നും പുറത്തെടുത്തത്.

റിയാദ്: സൗദി അറേബ്യയിലുണ്ടായ വെള്ളക്കെട്ടില്‍ ഒരാള്‍ മുങ്ങി മരിച്ചു. മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പ്രാദേശിക മാധ്യമത്തെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. 

തെക്കന്‍ സൗദി അറേബ്യയിലെ അസീര്‍ മേഖലയിലെ മജാരിദ ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് സംഘമാണ്, ഒരാളുടെ മൃതദേഹം നിറഞ്ഞൊഴുകിയ വാദിയില്‍ നിന്നും പുറത്തെടുത്തത്. മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചകളില്‍ സൗദി അറേബ്യയില്‍ കനത്ത മഴ പെയ്തിരുന്നു. ജിദ്ദയിലും മറ്റും സ്കൂളുകള്‍ക്ക് അവധി നല്‍കിയിരുന്നു. 

Read More -  മഴ കനത്താൽ ജീവനക്കാരെ ജോലി സ്ഥലത്ത് എത്താൻ നിർബന്ധിക്കരുതെന്ന് സൗദി തൊഴിൽ വകുപ്പ്

സൗദി അറേബ്യയുടെ പടിഞ്ഞാറൻ മേഖലയായ ജിദ്ദ, മക്ക എന്നിവിടങ്ങളില്‍ കഴിഞ്ഞ ഞായറാഴ്ച കനത്ത മഴയാണ് ലഭിച്ചത്. ഞായറാഴ്ച രാത്രി മുതൽ പെയ്ത മഴയിൽ നിരവധി റോഡുകൾ വെള്ളത്തിലായി. മക്ക അൽ ജഅ്റാന, അൽഖുബഇയ റോഡിൽ ഒഴുക്കിൽ പെട്ട കാറിലെ യാത്രക്കാരെ സിവിൽ ഡിഫൻസ് അധികൃതര്‍ രക്ഷിച്ചു. ഇവരില്‍ ആർക്കും പരിക്കില്ല.

വെള്ളത്തില്‍ അകപ്പെട്ട കാർ സിവിൽ ഡിഫൻസ് അധികൃതർ പിന്നീട് പുറത്തെടുത്തു. കനത്ത മഴയിൽ ജിദ്ദയിൽ വെള്ളം കയറിയ റോഡുകളിൽ കാറുകളും ബൈക്കുകളും പ്രവർത്തനരഹിതമായി. ഞായറാഴ്ച രാത്രി മുതൽ‍ മക്ക, ജിദ്ദ, റാബിഖ്, തായിഫ്, ജുമൂം, അൽകാമിൽ‍, ഖുലൈസ്, ലൈത്ത്, ഖുൻഫുദ, അർദിയ്യാത്ത്, അദും, മൈസാന്‍ എന്നിവിടങ്ങളിൽ‍ ശക്തമായ മഴക്കു സാധ്യതയുള്ളതായും ഇവിടങ്ങളിൽ‍ അടുത്ത വ്യാഴാഴ്ച വരെ മഴ തുടരാന്‍ സാധ്യയുള്ളതായും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു.

Read More - സൗദിയിലേക്ക് അതിർത്തികൾ വഴി മയക്കുമരുന്ന് കടത്ത്; 421 പേരെ സൈന്യം പിടികൂടി

വെള്ളം കയറാനുള്ള സാധ്യത കണക്കിലെടുത്ത് അടിപ്പാതകള്‍ അടയ്ക്കാന്‍ സാധ്യതയുള്ളതിനാല്‍ അതുവഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് മക്ക പ്രവിശ്യ ഗവര്‍ണറേറ്റിനു കീഴിലെ ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ സെന്റര്‍ സ്വദേശികളോടും വിദേശികളോടും ആവശ്യപ്പെട്ടിരുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം