
റിയാദ്: സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ മേഖലയിൽ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും 41 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ത്വാഇഫിലെ അൽസൈൽ റോഡിൽ തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്. മരിച്ച സ്‍ത്രീ ഒരു ഏഷ്യൻ രാജ്യത്തു നിന്നുള്ള ആളാണെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്.
Read also: സുഹൃത്തിന്റെ താമസസ്ഥലത്തു നിന്ന് ഭക്ഷണം കഴിച്ച് മടങ്ങിപ്പോകവെ വാഹനാപകടം; പ്രവാസി മലയാളി മരിച്ചു
ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി
ദോഹ: ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി. തൃശൂര്‍ ചാവക്കാട് പുളിച്ചാറം വീട്ടില്‍ പരേതനായ അബ‍്‍ദുല്‍ ഖാദര്‍ - ഇയ്യാത്തുമ്മ ദമ്പതികളുടെ മകന്‍ സൈനുദ്ദീന്‍ ആബിദീന്‍ (62) ആണ് മരിച്ചത്. ഒരാഴ്ചയായി ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
43 വര്‍ഷമായി പ്രവാസിയായിരുന്ന സൈനുദ്ദീന്‍ അല്‍ ഖോറില്‍ ബിസിനസ് നടത്തുകയായിരുന്നു. സി.ഐ.സി അല്‍ ഖോര്‍ നോര്‍ത്ത് യൂണിറ്റ് സെക്രട്ടറിയായിരുന്നു. ഭാര്യ - നൂര്‍ജഹാന്‍. മക്കള്‍ - ഫാഇസ്, മുഫിദ, അംന. മരുമക്കള്‍ - ആഷിഖ് (ഖത്തര്‍), തസ്‍നി. സഹോദരങ്ങള്‍ - അബ്‍ദുല്‍ ലത്തീഫ്, മുഹമ്മദ് യൂനുസ്, അഡ്വ. മുഈനുദ്ദീന്‍, ഇബ്രാഹിം, യൂസുഫ്. സുഹറ, സല്‍മ. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. കള്‍ച്ചറല്‍ ഫോറം ജനസേവന വിഭാഗത്തിന് കീഴിലാണ് ഇതിനുള്ള നടപടികള്‍ പുരോഗമിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam