യുഎഇയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് കത്തി ഒരു മരണം

By Web TeamFirst Published Nov 23, 2022, 1:49 PM IST
Highlights

വാഹനങ്ങള്‍ കൂട്ടിയിടിച്ച് വന്‍ തീപിടത്തമുണ്ടായിരുന്നു. തീ നിയന്ത്രണവിധേയമാക്കിയ ശേഷം ഡ്രൈവറുടെ മൃതദേഹം പുറത്തെടുത്തു.

അബുദാബി: യുഎഇയിലെ അബുദാബിയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചതായി സ്ഥിരീകരിച്ച് പൊലീസ്. അബുദാബിയിലെ സൈ്വഹാന്‍ റോഡില്‍ ചൊവ്വാഴ്ച ഉണ്ടായ അപകടത്തില്‍ ഒരു വാഹനത്തിന്റെ ഡ്രൈവറാണ് മരിച്ചത്. 

ട്രക്കും കാറും കൂട്ടിയിടിച്ച് വന്‍ തീപിടത്തമുണ്ടായിരുന്നു. തീ നിയന്ത്രണവിധേയമാക്കിയ ശേഷം ഡ്രൈവറുടെ മൃതദേഹം പുറത്തെടുത്തു. മരണപ്പെട്ട ഡ്രൈവറുടെ കുടുംബത്തിന് അബുദാബി പൊലീസ് അനുശോചനം അറിയിച്ചു. 
വാഹനങ്ങള്‍ കൂട്ടിയിടിച്ച് വന്‍ തീപിടത്തമുണ്ടായിരുന്നു. തീ നിയന്ത്രണവിധേയമാക്കിയ ശേഷം ഡ്രൈവറുടെ മൃതദേഹം പുറത്തെടുത്തു. മരണപ്പെട്ട ഡ്രൈവറുടെ കുടുംബത്തിന് അബുദാബി പൊലീസ് അനുശോചനം അറിയിച്ചു. ചൊവ്വാഴ്ച രാവിലെ എട്ടു മണിക്കാണ് ട്രക്കും ഒരു കാറും തമ്മില്‍ കൂട്ടിയിടിച്ചത്. അബുദാബി സിറ്റിയില്‍ അല്‍ ഷംഖ പാലത്തിന് മുമ്പിലായിരുന്നു സംഭവം. 

Read More -  പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കാറുകള്‍ മോഷ്ടിച്ചു; നാലംഗ സംഘം അറസ്റ്റില്‍

കൂട്ടിയിടിച്ചതിന് പിന്നാലെ രണ്ട് വാഹനങ്ങള്‍ക്കും തീപിടിച്ചു. അധികൃതരുടെ പരിശ്രമത്തിന്റെ ഫലമായി ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് തീ പൂര്‍ണമായും അണയ്ക്കാനായത്. അപകടത്തില്‍ മറ്റാര്‍ക്കും പരിക്കില്ല. അപകടത്തെ തുടര്‍ന്ന് റോഡ് താത്കാലികമായി അടച്ചിരുന്നു. സ്വൈഹാന്‍ റോഡിലെ അല്‍ ശംഖ ബ്രിഡ്‍ജ് മുതല്‍ അല്‍ ഫലഹ് അല്‍ ഥാനി ബ്രിഡ്‍ജ് വരെയുള്ള ഭാഗത്താണ് ഇരു ദിശകളിലും ഗതാഗതം തടഞ്ഞത്.  

Read More -  യുഎഇയില്‍ കോടികളുടെ മോഷണശ്രമം തടയാന്‍ സാഹസികമായി ഇടപെട്ട ഇന്ത്യക്കാരനെ ആദരിച്ച് പൊലീസ്

സൗദി അറേബ്യയില്‍ കാര്‍ നിയന്ത്രണംവിട്ട് കിണറില്‍ പതിച്ചു

റിയാദ്: സൗദി അറേബ്യയില്‍ കാര്‍ നിയന്ത്രണംവിട്ട് കിണറില്‍ പതിച്ചു. സിവില്‍ ഡിഫന്‍സ് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഡ്രൈവറെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. ഖമീസ് മുശൈത്തിലായിരുന്നു അപകടം. പരിക്കേറ്റ ഡ്രൈവറെ പിന്നീട് സിവില്‍ ഡിഫന്‍സ് രക്ഷാപ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് മാറ്റി.  സൗദി അറേബ്യയില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കാര്‍ നിയന്ത്രണംവിട്ട് കടലില്‍ പതിച്ച സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. ജിദ്ദയിലെ അല്‍ നൗറസ് പാര്‍ക്കിന് സമീപം കോര്‍ണിഷില്‍ രാത്രിയായിരുന്നു അപകടം. വാഹനം ഓടിച്ചിരുന്ന യുവതിക്കും ഒരു കാല്‍നട യാത്രക്കാരനുമാണ് പരിക്കേറ്റത്.

click me!