കുവൈത്ത് എയർപോർട്ട് റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം, ഒരു മരണം

Published : Mar 26, 2025, 04:06 PM IST
കുവൈത്ത് എയർപോർട്ട് റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം, ഒരു മരണം

Synopsis

കുവൈത്തില്‍ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 

കുവൈത്ത് സിറ്റി: കുവൈത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം എയർപോർട്ട് റിംഗ് റോഡിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച സംഭവത്തിൽ ഒരു മരണം ഉണ്ടായതായി ജനറൽ ഫയർഫോഴ്‌സ് റിപ്പോർട്ട് ചെയ്തു.

രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച അപകടത്തിൽ ഒരു വാഹനത്തിന് തീപിടിക്കുകയും തുടർന്ന് സുബ്ഹാൻ ഫയർ സ്റ്റേഷനിൽ നിന്നുള്ള ജീവനക്കാർ ഇടപെട്ട് തീയണക്കുകയും ചെയ്തു. സംഭവം വേഗത്തിൽ കൈകാര്യം ചെയ്ത് നിയന്ത്രണവിധേയമാക്കിയതായും അഗ്നിശമന സേന സ്ഥിരീകരിച്ചു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമായ ശേഷം കൂടുതൽ അന്വേഷണത്തിനായി സ്ഥലം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

Read Also -  ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം
രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്