Fire at restaurant : യുഎഇയില്‍ റെസ്‌റ്റോറന്റില്‍ തീപിടിത്തം; ഒരാള്‍ മരിച്ചു

By Web TeamFirst Published Dec 11, 2021, 4:58 PM IST
Highlights

തീപിടത്തത്തിന്റെ കാരണം അറിയാന്‍ അന്വേഷണം ആരംഭിച്ചതായി ഫുജൈറ പൊലീസ് അറിയിച്ചു. വന്‍ ശബ്ദത്തോടെ സ്‌ഫോടനം ഉണ്ടായി. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ റെസ്‌റ്റോറന്റിനുള്ളിലെ ഉപകരണങ്ങളും ഫര്‍ണിച്ചറുകളും റോഡിലേക്ക് തെറിച്ചു വീണു.

ഫുജൈറ: യുഎഇയിലെ(UAE) ഫുജൈറയില്‍ റെസ്റ്റോറന്റിന് തീപിടിച്ചു(Fujairah restaurant explosion). തീപിടിത്തത്തില്‍ ഒരു റെസ്റ്റോറന്റ് ജീവനക്കാരന്‍ മരിച്ചു. ഫുജൈറയിലെ ഹമദ് ബിന്‍ അബ്ദുല്ല സ്ട്രീറ്റിലെ റെസ്റ്റോറന്റിലാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് 11.45ഓടെ തീ പടര്‍ന്നുപിടിച്ചത്.

44കാരനായ ജീവനക്കാരനാണ് മരിച്ചത്. തീപിടത്തത്തിന്റെ കാരണം അറിയാന്‍ അന്വേഷണം ആരംഭിച്ചതായി ഫുജൈറ പൊലീസ് അറിയിച്ചു. വന്‍ ശബ്ദത്തോടെ സ്‌ഫോടനം ഉണ്ടായി. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ റെസ്‌റ്റോറന്റിനുള്ളിലെ ഉപകരണങ്ങളും ഫര്‍ണിച്ചറുകളും റോഡിലേക്ക് തെറിച്ചു വീണു. അഗ്നിശമനസേന ഉടന്‍ തന്നെ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.  

 

യുഎഇയിലെ ബാങ്കുകള്‍ വെള്ളിയാഴ്‍ച ഉള്‍പ്പെടെ ആഴ്‍ചയില്‍ ആറ് ദിവസം പ്രവര്‍ത്തിക്കും

അബുദാബി: യുഎഇയിലെ ബാങ്കുകള്‍ വെള്ളിയാഴ്‍ച ഉള്‍പ്പെടെ ആഴ്‍ചയില്‍ ആറ് ദിവസം പ്രവര്‍ത്തിക്കുമെന്ന് സെന്‍ട്രല്‍ ബാങ്ക്. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ ബാങ്കുകളും പ്രവൃത്തി ദിവസങ്ങളില്‍ അഞ്ച് മണിക്കൂറെങ്കിലും പൊതുജനങ്ങള്‍ക്കായി തുറക്കണമെന്നും യുഎഇ സെന്‍ട്രല്‍ ബാങ്ക് കഴിഞ്ഞ ദിവസം രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും അയച്ച സര്‍ക്കുലറില്‍ പറയുന്നു. 2022 ജനുവരി രണ്ട് മുതലായിരിക്കും ഇത് പ്രാബല്യത്തില്‍ വരിക.

യുഎഇയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വാരാന്ത്യ അവധിയില്‍ മാറ്റം വരുത്തിയ പ്രഖ്യാപനത്തിന് പിന്നാലെയാണ്  രാജ്യത്തെ ബാങ്കുകളുടെ പ്രവൃത്തി ദിവസങ്ങളും പുനര്‍നിശ്ചയിച്ചുകൊണ്ട് സെന്‍ട്രല്‍ ബാങ്ക് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. പ്രവൃത്തി സമയം എങ്ങനെയായിരിക്കണമെന്ന് അതത് ബാങ്കുകള്‍ക്ക് തന്നെ തീരുമാനിക്കാം. രാജ്യത്തെ നിയമങ്ങള്‍ക്ക് അനുസൃതമായി ബാങ്കുകളുടെ അഡ്‍മിനിസ്‍ട്രേഷന്‍ വിഭാഗത്തിന്റെയും ബാക്ക് ഓഫീസിന്റെയും പ്രവര്‍ത്തനം ക്രമീകരിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

എന്നാല്‍ പുതിയ അറിയിപ്പ് റമദാന്‍ മാസത്തില്‍ ബാധകമാവില്ല. റമദാനിലെ പ്രവൃത്തി സമയം സംബന്ധിച്ച് സെന്‍ട്രല്‍ ബാങ്ക് പ്രത്യേക നിര്‍ദേശം നല്‍കും. രാജ്യത്തെ കൊമേഴ്‍സ്യല്‍‌ സെന്ററുകളിലെ ബാങ്ക് ശാഖകളുടെ പ്രവൃത്തി സമയം സംബന്ധിച്ച 2003ലെ നോട്ടീസും ബാങ്കുകളുടെ പ്രവര്‍ത്തനം സംബന്ധിക്കുന്ന 1992ലെ സര്‍ക്കുലറും റദ്ദാക്കിയതായും സെന്‍ട്രല്‍ ബാങ്ക് അറിയിച്ചിട്ടുണ്ട്.


 

click me!