
കുവൈത്ത് സിറ്റി: നാല് കുവൈത്തികളിൽ ഒരാൾക്ക് പ്രമേഹമുണ്ടെന്നും മുതിർന്നവരിൽ 43 ശതമാനം പേര്‍ക്ക് അമിതവണ്ണമുണ്ടെന്നും വെളിപ്പെടുത്തല്‍. കുവൈത്തിലെ ഉയർന്ന പ്രമേഹ, അമിതവണ്ണ നിരക്കുകളെക്കുറിച്ച് എൻഡോക്രൈനോളജി കൺസൾട്ടന്‍റ് ഡോ. അസ്റാർ അൽ സയ്യിദ് ഹാഷിം ആശങ്ക രേഖപ്പെടുത്തി. നാല് കുവൈത്തികളിൽ ഒരാൾക്ക് (25%) പ്രമേഹമുണ്ടെന്നും മുതിർന്നവരിൽ 43.7% പേർക്ക് അമിതവണ്ണമുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.
കുട്ടികളിലും കൗമാരക്കാരിലുമുള്ള അമിതവണ്ണം പ്രമേഹത്തിൻ്റെ ആദ്യകാല സങ്കീർണ്ണതകളിലേക്ക് നയിക്കുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നൽകി.ദാസ്മാൻ ഡയബറ്റിസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച്, കുവൈത്തിലെ പകുതി കുട്ടികളും അമിതഭാരമുള്ളവരോ അമിതവണ്ണമുള്ളവരോ ആണ്. അമിതവണ്ണത്തിന്റെ ആരോഗ്യപരമായ അപകടങ്ങളെക്കുറിച്ച് പൊതുജന അവബോധം വളർത്തുന്നതിന് കൂട്ടായ പരിശ്രമങ്ങൾ ആവശ്യമാണെന്ന് അവർ പറഞ്ഞു. യുകെയില്‍ പഠിക്കുന്ന കുവൈത്തി വിദ്യാർത്ഥികളുടെ മെഡിക്കൽ ഗ്രൂപ്പ് (അൽ-റായ ലിസ്റ്റ്) ആറാമത് വാർഷിക മെഡിക്കൽ കോൺഫറൻസ് സംഘടിപ്പിച്ചിരുന്നു. ഓർത്തോപീഡിക്സ്, എൻഡോക്രൈനോളജി, ദന്തചികിത്സ, ഫാർമസി, ഫിസിയോതെറാപ്പി തുടങ്ങിയ വിവിധ വിഷയങ്ങളിലെ ഏറ്റവും പുതിയ മെഡിക്കൽ കണ്ടുപിടുത്തങ്ങൾ ചർച്ച ചെയ്യുന്നതിനായി പ്രഗത്ഭരായ ഡോക്ടർമാരും കൺസൾട്ടന്‍റുമാരും ഗവേഷകരും പരിപാടിയിൽ പങ്കെടുത്തു. ചികിത്സാ രീതികളിൽ മാറ്റം വരുത്തേണ്ടതിൻ്റെയും കൂടുതൽ അവബോധം നൽകേണ്ടതിൻ്റെയും ആവശ്യകത ഉയർത്തിക്കാട്ടുന്ന പ്രധാന ആരോഗ്യ വിവരങ്ങളും ചർച്ച ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ