Big Ticket : ബിഗ് ടിക്കറ്റിലൂടെ 60 ലക്ഷത്തിലേറെ രൂപ സ്വന്തമാക്കി ഭാഗ്യശാലി

Published : Mar 10, 2022, 08:13 PM ISTUpdated : Mar 11, 2022, 12:48 AM IST
Big Ticket : ബിഗ് ടിക്കറ്റിലൂടെ 60 ലക്ഷത്തിലേറെ രൂപ സ്വന്തമാക്കി  ഭാഗ്യശാലി

Synopsis

ഏപ്രില്‍ മൂന്നിന് നടക്കുന്ന ബിഗ് ടിക്കറ്റ് ലൈവ് നറുക്കെടുപ്പിലും ഇതേ ടിക്കറ്റ് ഉപയോഗിച്ച് അബ്ദുല്‍ അസീസിന് പങ്കെടുക്കാം. 1.5 കോടി ദിര്‍ഹമാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം ദിര്‍ഹവും മറ്റ് മൂന്ന് ക്യാഷ്‌പ്രൈസുകളും നറുക്കെടുപ്പില്‍ വിജയിക്കുന്നവരെ കാത്തിരിക്കുന്നു. 

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ (Abu Dhabi Big Ticket) പുതിയ പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പില്‍ ദിര്‍ഹം (62 ലക്ഷം ഇന്ത്യന്‍ രൂപ) സ്വന്തമാക്കി ഒരു ഭാഗ്യശാലി. അബ്ദുല്‍ അസീസിനാണ് വന്‍തുകയുടെ സമ്മാനം ലഭിച്ചത്. ദുബൈയില്‍ (Dubai) നിന്നും അബുദാബിയിലേക്ക് വാഹനമോടിക്കുന്നതിനിടെയാണ് അബ്ദുല്‍ അസീസിനെ തേടി സമ്മാനവിവരം അറിയിച്ചുകൊണ്ട് ബിഗ് ടിക്കറ്റ് പ്രതിനിധി ബുഷ്രയുടെ ഫോണ്‍ കോളെത്തുന്നത്. സന്തോഷം അടക്കാനാവാതെ അദ്ദേഹം വാഹനം റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്തു. 

പണം സ്വരുക്കൂട്ടി വെച്ച് ഓരോ 3-4 മാസം കൂടുമ്പോഴും ബിഗ് ടിക്കറ്റ് വാങ്ങുമായിരുന്നെന്ന് അബ്ദുല്‍ അസീസ് ബിഗ് ടിക്കറ്റ് പ്രതിനിധികളുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു. 'സുഹൃത്തുക്കളുമായി ചേര്‍ന്ന് ടിക്കറ്റ് വാങ്ങാന്‍ എനിക്ക് താല്‍പ്പര്യമില്ല. കഴിഞ്ഞ അഞ്ച് വര്‍ഷമായി തനിച്ച് ടിക്കറ്റ് വാങ്ങുകയാണ്. ഒടുവില്‍ വിജയിച്ചു'- അദ്ദേഹം പറഞ്ഞു.

ബാങ്കില്‍ അടയ്ക്കാനുള്ള വായ്പ അടച്ചു തീര്‍ക്കാന്‍ ഈ പണം ഉപയോഗിക്കുമെന്നും സമ്മാനത്തുക ങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണെന്നും അബ്ദുല്‍ അസീസ് കൂട്ടിച്ചേര്‍ത്തു. അബുദാബി രാജ്യാന്തരവിമാനത്താവളത്തിലെ സ്‌കൈലാര്‍ക്ക് പ്ലാസയിലുള്ള കൗണ്ടറില്‍ നിന്ന് മാര്‍ച്ച് അഞ്ചിനാണ് ഇദ്ദേഹം സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്.  ഏപ്രില്‍ മൂന്നിന് നടക്കുന്ന ബിഗ് ടിക്കറ്റ് ലൈവ് നറുക്കെടുപ്പിലും ഇതേ ടിക്കറ്റ് ഉപയോഗിച്ച് അബ്ദുല്‍ അസീസിന് പങ്കെടുക്കാം. 1.5 കോടി ദിര്‍ഹമാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം ദിര്‍ഹവും മറ്റ് മൂന്ന് ക്യാഷ്‌പ്രൈസുകളും നറുക്കെടുപ്പില്‍ വിജയിക്കുന്നവരെ കാത്തിരിക്കുന്നു. 

അബ്ദുലിനെ പോലെ നിങ്ങള്‍ക്കും വിജയിക്കാം. ഇതുവരെ ബിഗ് ടിക്കറ്റ് വാങ്ങിയില്ലേ? ഇനി എന്തിന് കാത്തിരിക്കണം. ഈ മാം വാങ്ങുന്ന എല്ലാ ടിക്കറ്റുകളും അതാത് ആഴ്ചകളിലെ നറുക്കെടുപ്പിലേക്കും എന്റര്‍ ചെയ്യും. വന്‍തുകയുടെ ക്യാഷ് പ്രൈസുകള്‍ക്ക് പുറമെ ഇത്തവണ ഉപഭോക്താക്കള്‍ക്കായി മറ്റൊരു വലിയ സര്‍പ്രൈസ് കൂടി ബിഗ് ടിക്കറ്റ് ഒരുക്കുന്നു. മാസം തോറും ആഴ്ച തോറുമുള്ള നറുക്കെടുപ്പുകള്‍ക്ക് പുറമെയാണ് പുതിയ പ്രമോഷന്‍. ഒരു ഭാഗ്യശാലിക്ക് എല്ലാ മാസവും സൗജന്യ ബിഗ് ടിക്കറ്റുകള്‍ ലഭിക്കും.  ഒരു വര്‍ഷത്തേക്കാണിത്. തെരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിയുടെ ടിക്കറ്റ് എല്ലാ മാസവും നടക്കുന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ എന്റര്‍ ചെയ്യും. 12 മാസം വരെ ഇത്തരത്തില്‍ മാസം തോറുമുള്ള നറുക്കെടുപ്പില്‍ പങ്കെടുക്കാനുള്ള അവസരമാണ് ഈ ഭാഗ്യശാലിക്ക് ലഭിക്കുക. ഇതിന് പുറമെ, ബിഗ് ടിക്കറ്റും ഡ്രീം കാര്‍ ടിക്കറ്റും കോമ്പോയായി ഒരു ട്രാന്‍സാക്ഷനിലൂടെ വാങ്ങുന്നവര്‍ക്കാണ് ഈ മികച്ച സമ്മാനം നേടാനുള്ള അവസരം ലഭിക്കുക. എല്ലാ എന്‍ട്രികളും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് നിക്ഷേപിക്കുകയും ഒരു ഭാഗ്യശാലിയെ ഏപ്രില്‍ മൂന്നിന് തെരഞ്ഞെടുക്കുകയും ചെയ്യുന്നു. നിബന്ധനകള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും www.bigticket.ae സന്ദര്‍ശിക്കുക.

300,000 ദിര്‍ഹത്തിന്റെ ക്യാഷ് പ്രൈസ് നേടാനുള്ള ഇലക്ട്രോണിക് നറുക്കെടുപ്പിന്റെ വിശദവിവരങ്ങള്‍

പ്രൊമോഷന്‍ 1- മാര്‍ച്ച് 1-8, നറുക്കെടുപ്പ് തീയതി- മാര്‍ച്ച് 9 (ബുധനാഴ്ച)

പ്രമോഷന്‍ 2- മാര്‍ച്ച് 9- മാര്‍ച്ച് 16, നറുക്കെടുപ്പ് തീയതി- മാര്‍ച്ച് 17 (വ്യാഴാഴ്ച)

പ്രൊമോഷന്‍ 3  മാര്‍ച്ച് 17-24, നറുക്കെടുപ്പ് തീയതി മാര്‍ച്ച് 25 (വെള്ളി)

പ്രൊമോഷന്‍ 4 മാര്‍ച്ച് 25-31, നറുക്കെടുപ്പ് തീയതി ഏപ്രില്‍ ഒന്ന്(വെള്ളി)

പ്രൊമോഷന്‍ കാലയളവില്‍ പര്‍ചേസ് ചെയ്യുന്ന ബിഗ് ടിക്കറ്റിന്റെ ക്യാഷ് ടിക്കറ്റുകള്‍ക്ക് തൊട്ടടുത്ത തവണത്തെ നറുക്കെടുപ്പിലേക്കാണ് എന്‍ട്രി ലഭിക്കുക. ഇവ എല്ലാ ആഴ്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് എന്റര്‍ ചെയ്യുകയില്ല. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മഴയും കാറ്റും മൂലം നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ കയറിനിന്നു; റാസൽഖൈമയിൽ കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു
ദേശീയ ദിനം വിപുലമായി ആഘോഷിച്ച് ഖത്തർ