
ഫുജൈറ: ഫുജൈറയില്‍ സൗജ്യ കൊവിഡ് പരിശോധനാ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചതായി ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയവും ഫുജൈറ മെഡിക്കല്‍ സോണും അറിയിച്ചു. മിര്‍ബയിലുള്ള കേന്ദ്രത്തിന്റെ ഉദ്ഘാടനം കഴിഞ്ഞു. യുഎഇ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സൗജന്യമായി ഇവിടെ കൊവിഡ് പരിശോധന നടത്താം.
സുപ്രീം കൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖിയുടെ നിര്‍ദ്ദേശ പ്രകാരമാണ് കേന്ദ്രം ആരംഭിച്ചത്. എമിറേറ്റ് എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സംഘത്തിന്റെയും ഫുജൈറ പൊലീസിന്റെയും സഹകരണത്തോടെയാണ് പരിശോധനാ കേന്ദ്രത്തിന്റെ ഉദ്ഘാടനം നടന്നത്.
യുഎഇയില്‍ 365 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam