കുവൈത്തില്‍ കൊവിഡ് ബാധിച്ച് ഒരു ഇന്ത്യക്കാരന്‍ കൂടി മരിച്ചു

By Web TeamFirst Published Apr 20, 2020, 12:29 AM IST
Highlights

ഇതോടെ കുവൈത്തിലെ കൊവിഡ് മരണസംഖ്യ ഏഴായി. 97 ഇന്ത്യക്കാരുള്‍പ്പെടെ 164 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കുവൈത്തിലെ ആയിരത്തിലേറെ ഇന്ത്യാക്കാര്‍ ഇപ്പോള്‍ കൊവിഡ് ബാധിതരാണ്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് 19 ബാധിച്ച് ഒരു ഇന്ത്യക്കാരന്‍ കൂടി മരിച്ചു. ഇതോടെ കുവൈത്തിലെ കൊവിഡ് മരണസംഖ്യ ഏഴായി. 97 ഇന്ത്യക്കാരുള്‍പ്പെടെ 164 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കുവൈത്തിലെ ആയിരത്തിലേറെ ഇന്ത്യാക്കാര്‍ ഇപ്പോള്‍ കൊവിഡ് ബാധിതരാണ്. 

പത്തു ദിവസമായി തീവ്രപരിചരണ വിഭാഗത്തിലായിരുന്ന 60 വയസ്സുള്ള ഇന്ത്യന്‍ പൗരനാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കുവൈത്തില്‍ കൊവിഡ് മൂലം മരിക്കുന്ന രണ്ടാമത്തെ ഇന്ത്യകാരന്‍ ആണിത്. അതിനിടെ രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 1915 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 97 പേര്‍ ഇന്ത്യക്കാരാണ്.

ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1085 ആയി. പുതിയ രോഗികളില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 158 പേര്‍ക്കു നേരത്തെ കൊവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കത്തെ തുടര്‍ന്നാണ് വൈറസ് ബാധിച്ചത്. വിവിധ രാജ്യക്കാരായ ആറുപേര്‍ക്ക് പേര്‍ക്ക് രോഗം ബാധിച്ചത് എങ്ങിനെയെന്ന് വ്യക്തമായിട്ടില്ല. ചികിത്സയിലുണ്ടായിരുന്നവരില്‍ 25 പേര്‍ കൂടി രോഗമുക്തി നേടിയതോടെ രാജ്യത്തു കോവിഡ് ഭേദമായവരുടെ എണ്ണം 305 ആയി.

നിലവില്‍ 1603 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 38 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 20 പേരുടെ നില ഗുരുതരമാണ്. അതേ സമയം വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന കുവൈത്ത് പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള രണ്ടാം ഘട്ട നടപടികള്‍ ആരംഭിച്ചു. വിവിധ രാജ്യങ്ങളിലെ 16 വിമാനത്താവളങ്ങളില്‍ നിന്ന് 75 വിമാനങ്ങളാണ് ഇതിനായി ഷെഡ്യൂള്‍ ചെയ്തിരിരിക്കുന്നത്.

click me!