സൗദി അറേബ്യയിൽ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച്​ മരിച്ചു

Published : Jun 02, 2020, 11:05 PM IST
സൗദി അറേബ്യയിൽ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച്​ മരിച്ചു

Synopsis

22 വർഷമായി ജുബൈലിലെ സ്വകാര്യ കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ കടുത്ത ശ്വാസം മുട്ട് അനുഭവപ്പെടുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു.

റിയാദ്​: സൗദി അറേബ്യയിൽ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ആലപ്പുഴ മാവേലിക്കര താലൂക്കില്‍ മാന്നാർ ഇരമത്തൂർ സ്വദേശി സുനിൽഭവനിൽ ശിവരാമപിള്ളയുടെ മകൻ അനിൽകുമാറാണ്​ (52) സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ മരിച്ചത്​. 

22 വർഷമായി ജുബൈലിലെ സ്വകാര്യ കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ കടുത്ത ശ്വാസം മുട്ട് അനുഭവപ്പെടുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു. ഒരു വർഷം മുമ്പാണ് നാട്ടിൽപോയി വന്നത്. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിലാണ്​. ഭാര്യ: സ്മിത രവീന്ദ്രൻ. ഏക മകൾ ആതിര പ്ലസ് വൺ വിദ്യാർഥിനിയാണ്​.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദിയിൽ പ്രവാസികൾക്ക് ആശ്വാസം; ഫാക്ടറി തൊഴിലാളികളുടെ പ്രതിമാസ ലെവി റദ്ദാക്കി
യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ദുബൈ- തിരുവനന്തപുരം വിമാന സർവീസ് വൈകിയത് മണിക്കൂറുകൾ