കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം; ബഹ്‌റൈനില്‍ ഒരു റെസ്‌റ്റോറന്റ് അടച്ചുപൂട്ടി

By Web TeamFirst Published Jun 19, 2021, 8:40 AM IST
Highlights

 റെസ്റ്റോറന്റുകളും കഫേകളും പാലിക്കേണ്ട മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു. കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരും.

മനാമ: ബഹ്റൈനില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ച ഒരു റെസ്റ്റോറന്റ് അടച്ചുപൂട്ടി. പബ്ലിക് ഹെല്‍ത്ത് ഡയറക്ടറേറ്റ് ഒരാഴ്ചത്തേക്കാണ് റെസ്റ്റോറന്റ് പൂട്ടിച്ചത്. റെസ്റ്റോറന്റുകളും കഫേകളും ഉള്‍പ്പെടെ 64  സ്ഥാപനങ്ങളില്‍ അധികൃതര്‍ വ്യാഴാഴ്ച നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്.

202 റെസ്‌റ്റോറന്റുകളും കഫേകളുമാണ് ആകെ പരിശോധിച്ചിട്ടുള്ളത്. റെസ്റ്റോറന്റുകളും കഫേകളും പാലിക്കേണ്ട മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു. കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!