കുവൈത്തില്‍ സംഘര്‍ഷത്തിനിടെ കുത്തേറ്റ് യുവാവ് മരിച്ചു

By Web TeamFirst Published Apr 24, 2021, 6:26 PM IST
Highlights

സംഭവത്തില്‍ വയറ്റില്‍ കുത്തേറ്റ മറ്റൊരാള്‍ ചികിത്സയിലാണ്. ഇയാളുടെ നിലയും ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ സംഘര്‍ഷത്തിനിടെ കുത്തേറ്റ് യുവാവ് മരിച്ചു. സബാഹ് അല്‍ നാസര്‍ ബ്ലോക്ക് നാലിലായിരുന്നു സംഘര്‍ഷം. അടിപിടിയില്‍ കഴുത്തിന് കുത്തേറ്റ സ്വദേശി യുവാവാണ് മരിച്ചത്. ഇയാളെ ഫര്‍വാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തില്‍ വയറ്റില്‍ കുത്തേറ്റ മറ്റൊരാള്‍ ചികിത്സയിലാണ്. ഇയാളുടെ നിലയും ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഘര്‍ഷമുണ്ടാക്കിയ ഏതാനും പേരെ പൊലീസ് അറസ്റ്റ് ചെയ്‍തു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. വിശദ പരിശോധനക്കായി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറി.

click me!