
കുവൈത്ത് സിറ്റി: ജിസിസി (ഗൾഫ് സഹകരണ കൗൺസിൽ) രാജ്യങ്ങൾ 2025 അവസാനത്തോടെ ഏകീകൃത ടൂറിസ്റ്റ് വിസാ സംവിധാനം നടപ്പിലാക്കാൻ പദ്ധതിയിടുന്നു. 'ജിസിസി ഗ്രാൻഡ് ടൂർസ്'എന്നറിയപ്പെടുന്ന ഈ വിസാ സംവിധാനം, യൂറോപ്യൻ യൂണിയന്റെ ഷെങ്കൻ വിസാ മാതൃകയെ അനുസരിച്ചാണ് രൂപകൽപ്പന ചെയ്തത്.
ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ഇറാഖ് - കുവൈത്ത് അതിർത്തി തർക്കം വീണ്ടും ചർച്ചയായി. പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങൾ വേഗത്തിൽ തീർപ്പാക്കാനും അന്താരാഷ്ട്ര ഉടമ്പടികളെ മാനിക്കാനും കൗൺസിൽ ഇറാഖിനോട് ആവശ്യപ്പെട്ടു. ഏകീകൃത ഗൾഫ് വിസ സംവിധാനം ഈ വർഷം അവസാനത്തോടെ യാഥാർഥ്യമാകുമെന്ന് ജിസിസി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ജിസിസി വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ അന്തിമരൂപം ഒരുക്കുന്നതിനായി ഗൾഫ് രാജ്യങ്ങൾ തമ്മിൽ ചർച്ചകൾ പുരോഗമിക്കുകയാണ്.
പ്രധാന സവിശേഷതകൾ:
വിസയുടെ കാലാവധി: 30 ദിവസത്തിലധികം
പ്രവേശന സൗകര്യം: സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ഖത്തർ, ഒമാൻ, ബഹ്റൈൻ എന്നിവിടങ്ങളിൽ ഒരേ വിസയുമായി യാത്ര ചെയ്യാം
ലക്ഷ്യം: പ്രദേശീയ ടൂറിസം വളർച്ചയും, സന്ദർശകരുടെ എണ്ണം വർധിപ്പിക്കലും
ജിസിസി രാജ്യങ്ങളിലെ ടൂറിസം മേഖലയിലെ സമഗ്ര വികസനത്തിനും ആഗോള വിനോദസഞ്ചാര മാപ്പിൽ ജിസിസിയെ കൂടുതൽ പ്രാധാന്യമുള്ളതാക്കുന്നതിനും സഹായകരമാകും. നിലവിൽ, വിവിധ രാജ്യങ്ങളുടെ സാങ്കേതിക സംവിധാനങ്ങളുടെ ഏകീകരണവും സുരക്ഷാ നടപടികളുടെ സംയോജനവും പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഈ പ്രവർത്തനങ്ങൾ പൂർത്തിയാകുമ്പോൾ ഏകീകൃത ജിസിസി ടൂറിസ്റ്റ് വിസാ സംവിധാനം പ്രാവർത്തികമാകും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ