
റിയാദ്: സൗദി അറേബ്യ(Saudi Arabia) ഏതാണ്ട് കൊവിഡ്(covid 19) മുക്തമാകുന്ന സ്ഥിതിയിലേക്ക് പുരോഗമിക്കുന്നു. മൂന്നര കോടി ജനസംഖ്യയുള്ള രാജ്യത്ത് 24 മണിക്കൂറിനിടെ വെറും 44 പേര്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചികിത്സയില്‍ കഴിയുന്നവരില്‍ 58 പേര്‍ സുഖം പ്രാപിക്കുകയും ചെയ്തു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി അഞ്ചു പേര്‍ കൊവിഡ് ബാധിച്ച് മരിച്ചെന്നും സൗദി ആരോഗ്യമന്ത്രാലയം(Saudi Helath Ministry) വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
രാജ്യത്ത് ഇന്ന് 37,910 ആര്‍.ടി പി.സി.ആര്‍ പരിശോധനകള്‍ നടന്നു. 5,46,926 കൊവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആകെ 5,35,950 പേര്‍ രോഗമുക്തരായി. 8,699 ആണ് രാജ്യത്തെ ആകെ മരണസംഖ്യ. രോഗബാധിതരില്‍ 244 പേര്‍ മാത്രമാണ് ഗുരുതരാവസ്ഥയില്‍. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനം. 1.6 ശതമാനമാണ് മരണനിരക്ക്. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 11, ജിദ്ദ 7, മദീന 3, മക്ക 2, നജ്‌റാന്‍ 2, അലൈത്ത് 2, മറ്റ് 17 സ്ഥലങ്ങളില്‍ ഓരോ വീതം രോഗികള്‍. രാജ്യത്ത് ഇതുവരെ കൊവിഡ് വാക്‌സിനേഷന്‍ 41,566,683 ഡോസ് കവിഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam