മക്ക ഹറമിൽ ‘ഗോൾഫ്’വണ്ടികൾക്ക് ഇനി ഇ-ബുക്കിങ് മാത്രം

Published : Mar 21, 2025, 05:24 PM IST
മക്ക ഹറമിൽ ‘ഗോൾഫ്’വണ്ടികൾക്ക് ഇനി ഇ-ബുക്കിങ് മാത്രം

Synopsis

65 വയസ്സിന് മുകളിൽ പ്രായമായവര്‍ക്ക് വേണ്ടിയാണ് ഈ വാഹനങ്ങളുടെ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

റിയാദ്: തീർഥാടകർക്ക് മക്ക ഹറമിൽ സഞ്ചരിക്കാനുള്ള ഗോൾഫ് വാഹനങ്ങൾക്കുള്ള മാനുവൽ ബുക്കിങ് താൽക്കാലികമായി നിർത്തിവെച്ചതായി ഇരുഹറം ജനറൽ അതോറിറ്റി അറിയിച്ചു. റമദാൻ 20 മുതൽ മൊബൈൽ ആപ്ലിക്കേഷൻ വഴിയുള്ള ബുക്കിങ് മാത്രമേ സ്വീകരിക്കൂ. 

65 വയസ്സിന് മുകളിൽ പ്രായമായവർക്കാണ് ഈ വാഹനങ്ങളുടെ സൗകര്യം ലഭിക്കുക. ഓൺലൈനായി സ്വന്തമായോ നിശ്ചിത സർസിസ് പോയിൻറുകളിൽ നിന്നോ ബുക്കിങ് നടത്താൻ കഴിയും. എന്നാൽ വിഭിന്നശേഷിക്കാർക്കും ഒപ്പമുള്ളവർക്കും ബുക്കിങ് ആവശ്യമില്ല. അവർക്ക് സൗജന്യമായി ഗോൾഫ് വാഹനം ഉപയോഗിക്കാനാവും. ടിക്കറ്റും തിരിച്ചറിയൽ കാർഡും സഹിതം കൃത്യസമയത്ത് തന്നെ വാഹനങ്ങൾക്ക് അടുത്ത് എത്തണം. മസ്ജിദുൽ ഹറാമിൽ നിരവധി സ്ഥലങ്ങളിൽ ഗോൾഫ് വാഹനങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ട്. 

Read Also -  ലോക സന്തോഷ സൂചികയിൽ കുവൈത്ത് 30-ാം സ്ഥാനത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

എമിറേറ്റ്സ് ഡ്രോ ഡിസംബർ സ്വപ്നങ്ങൾ: ജീവിതം മാറും; MEGA7 തരും 40 മില്യൺ ഡോളർ
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്