
അബുദാബി: മലയാളികളടക്കം നിരവധിപ്പേരെ കോടീശ്വരന്മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റിലെ അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ ഇനി മൂന്ന് ദിവസം കൂടി മാത്രം ബാക്കി. ഒക്ടോബറില്‍ നറുക്കെടുപ്പ് നടക്കുന്ന 220-ാം സീരീസിലെ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ സ്വന്തമാക്കാനുള്ള അവസാന തീയ്യതി സെപ്‍തംബര്‍ 30 ആണ്. ബുധനാഴ്‍ച രാത്രി 11.45വരെയാണ് ടിക്കറ്റുകളെടുക്കാനുള്ള അവസരം.
1.2 കോടി ദിര്‍ഹമാണ് (24 കോടിയിലധികം ഇന്ത്യന്‍ രൂപ) വരുന്ന നറുക്കെടുപ്പില്‍ ഒന്നാം സ്ഥാനം നേടുന്ന വിജയിയെ കാത്തിരിക്കുന്നത്. നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ടിക്കറ്റിന്റെ വില. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് മൂന്നാമതൊരു ടിക്കറ്റ് ഫ്രീയായി ലഭിക്കും. www.bigticket.ae എന്ന വെബ്സൈറ്റ് വഴിയോ അല്ലെങ്കില്‍ അബുദാബി ഇന്റര്‍നാഷണ്‍ എയര്‍പോര്‍ട്ടിലെ മൂന്നാം ടെര്‍മിനലിലും അല്‍ ഐന്‍ വിമാനത്താവളത്തിലും പ്രവര്‍ത്തിക്കുന്ന സ്റ്റോര്‍ കൗണ്ടറുകള്‍ വഴി നേരിട്ടോ ടിക്കറ്റുകള്‍ വാങ്ങാം.
അറൈവല്‍ ഹാളില്‍ പ്രവര്‍ത്തിച്ചിരുന്ന ബിഗ് ടിക്കറ്റ് കൗണ്ടര്‍ താത്കാലികമായി സ്കൈലാര്‍ക്ക് പ്ലാസയിലേക്ക് മാറ്റിയിട്ടുണ്ട്. അറൈവല്‍ ഹാളില്‍ നിന്ന് 10 മിനിറ്റ് മാത്രം നടന്നെത്താവുന്ന അകലത്തില്‍ മക്ഡൌണാള്‍ഡ്സിന് എതിര്‍ വശത്താണ് പുതിയ കൗണ്ടര്‍. ഇനിയൊരു അറിയിപ്പുണ്ടാരുന്നതുവരെ ഇവിടെയായിരിക്കും ബിഗ് ടിക്കറ്റ് കൗണ്ടര്‍ പ്രവര്‍ത്തിക്കുക.
യുഎഇ സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്ന സുരക്ഷാ മുന്‍കരുതലുകളെല്ലാം പാലിച്ചുകൊണ്ടാണ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നത്. ടിക്കറ്റ് വാങ്ങാനായി നേരിട്ട് ഇവിടെയെത്തുന്നവര്‍ മാസ്‍ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. ഉപഭോക്താക്കളുടെ സുരക്ഷയും ആരോഗ്യ സംരക്ഷണവും ഉറപ്പുവരുത്താനുള്ള എല്ലാ മുന്‍കരുതലുകളും ഇവിടെ സ്വീകരിച്ചിട്ടുണ്ടെന്നും ബിഗ് ടിക്കറ്റ് അധികൃതര്‍ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam