
റിയാദ്: മക്ക - മദീന ഹറമൈൻ ട്രെയിൻ സര്‍വീസിന്റെ വേഗത മണിക്കൂറിൽ 300 കിലോമീറ്ററായി വര്‍ദ്ധിപ്പിച്ചു. എക്സ്പ്രസ് ട്രെയിൻ വേഗതയാണ് ബുധനാഴ്ച മുതൽ വർധിപ്പിച്ചത്. ഇതോടെ മക്ക - മദീന യാത്രസമയം രണ്ട് മണിക്കൂര്‍ 45 മിനിറ്റായി കുറഞ്ഞു. ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ സ്റ്റേഷനിൽ നിന്നും മദീനയിലേക്കുള്ള യാത്രാസമയം രണ്ട് മണിക്കൂറായും കുറഞ്ഞു. അറബ് മേഖലയിലെ ഏറ്റവും വേഗതയേറിയ റെയിൽവേ പദ്ധതിയാണ് ഹറമൈൻ ട്രെയിൻ സർവീസ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam