മസ്‌കറ്റ് ഇന്ത്യന്‍ എംബസിയില്‍ ഓപ്പണ്‍ ഹൗസ് നവംബര്‍ 19ന്

By Web TeamFirst Published Nov 15, 2021, 6:56 PM IST
Highlights

വെള്ളിയാഴ്ച ഉച്ചക്ക് 2 :30ന്  മസ്‌കറ്റ് ഇന്ത്യന്‍ എംബസിയില്‍ ആരംഭിക്കുന്ന ഓപ്പണ്‍ ഹൗസില്‍ പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങളും ഉന്നയിക്കുവാന്‍ സാധിക്കും.

മസ്‌കറ്റ്: ഒമാനില്‍(Oman) താമസിച്ചു വരുന്ന ഇന്ത്യക്കാര്‍ക്ക് തങ്ങളുടെ സ്ഥാനപതിയെ നേരില്‍ കണ്ട് പരാതികള്‍ അറിയിക്കുവാനും അതിനുള്ള പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തുവാനുമായി എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ച നടത്തി വരുന്ന ഓപ്പണ്‍ ഹൗസ്(Open House) നവംബര്‍  19 ഇന് ഉണ്ടാകുമെന്ന് എംബസി വൃത്തങ്ങള്‍ അറിയിച്ചു.

വെള്ളിയാഴ്ച ഉച്ചക്ക് 2 :30ന്  മസ്‌കറ്റ് ഇന്ത്യന്‍ എംബസിയില്‍ ആരംഭിക്കുന്ന ഓപ്പണ്‍ ഹൗസില്‍ പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങളും ഉന്നയിക്കുവാന്‍ സാധിക്കും. സ്ഥാനപതിയോടൊപ്പം  കാര്യാലയത്തിലെ എല്ലാ ഉയര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ഓപ്പണ്‍ ഹൗസ്സ് വൈകുന്നേരം 4:00 മണിയോട് കൂടി അവസാനിക്കുമെന്ന് മസ്‌കറ്റ് ഇന്ത്യന്‍ എംബസ്സി പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ പറയുന്നു.

click me!