
ദുബൈ: ഇതുവരെ 25 മില്യനയര്‍മാരെ സൃഷ്ടിച്ചിട്ടുള്ള യുഎഇയിലെ പ്രമുഖ പ്രതിവാര നറുക്കെടുപ്പായ മഹ്‌സൂസ് 87-ാമത് നറുക്കെടുപ്പില്‍, ഒരു ഭാഗ്യശാലിക്ക് 2022 ജൂലൈ 30ന് നടക്കുന്ന ഗോള്‍ഡന്‍ സമ്മര്‍ ഡ്രോയിലൂടെ ഒരു കിലോഗ്രാം 22 കാരറ്റ് സ്വര്‍ണം നേടാനുള്ള സുവര്‍ണാവസരം ഒരുക്കുന്നു. നറുക്കെടുപ്പില്‍ സാധാരണയുള്ള ഗ്രാന്‍ഡ്, റാഫിള്‍ ഡ്രോ സമ്മാനങ്ങള്‍ക്ക് പുറമെയാണിത്.
www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹത്തിന്റെ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുന്നവര്‍ക്ക് നറുക്കെടുപ്പില്‍ പങ്കെടുക്കാം. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും ഗ്രാന്‍ഡ് ഡ്രോയിലേക്കും റാഫിള്‍ ഡ്രോയിലേക്കും ഒരു എന്‍ട്രി വീതം ലഭിക്കുന്നു. ഇതിന് പുറമെ ഈ മാസം ഗോള്‍ഡന്‍ സമ്മര്‍ ഡ്രോയിലൂടെ ഒരു കിലോഗ്രാം സ്വര്‍ണം കൂടി സ്വന്തമാക്കാം.
എല്ലാ ആഴ്ചയിലും മഹ്‌സൂസ് നറുക്കെടുപ്പില്‍ 10,000,000 ദിര്‍ഹമാണ് ഗ്രാന്‍ഡ് പ്രൈസ്, രണ്ടാം സമ്മാനമായി 1,000,000 ദിര്‍ഹവും മൂന്നാം സമ്മാനമായി 350 ദിര്‍ഹവും വിജയികള്‍ക്ക് ലഭിക്കുന്നു. ഇത് കൂടാതെ റാഫിള്‍ ഡ്രോയില്‍ വിജയികളാകുന്ന മൂന്നുപേര്‍ക്ക് ആകെ 300,000 ദിര്‍ഹവും സമ്മാനമായി ലഭിക്കും.
ജൂലൈ മാസത്തില്‍ മഹ്‌സൂസിന്റെ പ്രതിവാര നറുക്കെടുപ്പുകളില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഗോള്‍ഡന്‍ സമ്മര്‍ ഡ്രോയിലേക്കും അവസരമുണ്ട്. ഇതിലൂടെ അധിക ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങാതെ തന്നെ അവരുടെ വിജയിക്കാനുള്ള സാധ്യതകള്‍ ഇരട്ടിക്കുകയാണ്.
'ആളുകള്‍ അവധിക്കാലം ചെലവഴിക്കുന്നതിനായി യാത്ര ചെയ്യുന്ന സന്തോഷകരമായ സമയമാണ് വേനല്‍ക്കാലം. ഞങ്ങളുടെ ഗോള്‍ഡന്‍ സമ്മര്‍ ഡ്രോയിലൂടെ ഉപഭോക്താക്കള്‍ക്ക് അവരുടെ അവധി ദിവസങ്ങള്‍ ആസ്വദിക്കാനുള്ള അവസരം നല്‍കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.ആശങ്കകളില്ലാതെ തന്നെ അവര്‍ ആഗ്രഹിക്കുന്ന ആഡംബരത്തില്‍ ജീവിക്കാനാകും. എല്ലാ ഉപഭോക്താക്കള്‍ക്കും ഒന്നാം സമ്മാനമായ 10,000,000 ദിര്‍ഹം വിജയിക്കാനും റാഫിള്‍ ഡ്രോയിലൂടെ 100,000 ദിര്‍ഹം നേടാനും അതിനൊപ്പം ഒരു കിലോ സ്വര്‍ണം സ്വന്തമാക്കാനുമുള്ള അവസരമാണ് ഭാഗ്യം നിങ്ങള്‍ക്കൊപ്പമാണെങ്കില്‍ ലഭിക്കുക. ഈ മനോഹര സീസണില്‍ ഗോള്‍ഡന്‍ സമ്മര്‍ ഡ്രോയിലൂടെ മറ്റൊരു തിളക്കമാര്‍ന്ന ഏട് കൂടി കൂട്ടിച്ചേര്‍ക്കപ്പെടുകയാണ്. അതുകൊണ്ട് സുവര്‍ണ സ്വപ്‌നം കാണൂ'- മഹ്‌സൂസ് മാനേജിങ് ഓപ്പറേറ്ററായ ഈവിങ്‌സ് എല്‍എല്‍സി സിഇഒ ഫരീദ് സാംജി പറഞ്ഞു.
ഇതുവരെ 245,000,000 ദിര്‍ഹത്തിലധികം സമ്മാനമായി നല്‍കിക്കഴിഞ്ഞ മഹ്‌സൂസ്, മേഖലയിലെ പ്രമുഖ പ്രതിവാര നറുക്കെടുപ്പാണ്. ആകര്‍ഷകങ്ങളായ സമ്മാനങ്ങളിലൂടെയും ഇതുവരെ 8,000ത്തിലേറെ ആളുകള്‍ക്ക് പ്രയോജനപ്പെട്ടിട്ടുള്ള സിഎസ്ആര്‍ പദ്ധതികളിലൂടെയും ആളുകളുടെ ജീവിതങ്ങളില്‍ ഗുണകരമായ മാറ്റം വരുത്തിയിരിക്കുകയാണ് മഹ്സൂസ്. നിങ്ങൾ വാങ്ങുന്ന ഓരോ ബോട്ടിൽഡ് വാട്ടറും മഹ്‍സൂസിന്റെ കമ്മ്യൂണിറ്റി പാർട്ണർമാർ വഴി ആവശ്യക്കാരിലേക്ക് എത്തിച്ചേരുകയും ചെയ്യും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ